മണിരത്നത്തിന്‍റെ ദളപതിയിലെ ഒരു നായകനായിരുന്നു മമ്മൂട്ടി. അതുകൊണ്ടുതന്നെ മണിരത്നം ചിത്രത്തിന്‍റെ പ്രാധാന്യവും അതില്‍ അഭിനയിച്ചാല്‍ ലഭിക്കുന്ന നേട്ടവുമെല്ലാം മമ്മൂട്ടിക്ക് നന്നായറിയാം. വര്‍ഷങ്ങള്‍ക്കിപ്പുറം മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സല്‍മാനും മണിരത്നത്തിന്‍റെ ചിത്രത്തില്‍ അഭിനയിച്ചു - ‘ഓ കാതല്‍ കണ്‍മണി’.
OKKയിലെ ദുല്‍ക്കറിന്‍റെ പ്രകടനത്തെക്കുറിച്ച് രാം ഗോപാല്‍ വര്‍മ, അമിതാഭ് ബച്ചന്‍, രജനികാന്ത് തുടങ്ങിയവര്‍ പ്രകീര്‍ത്തിച്ചതിന് കണക്കില്ല. അപ്പോഴും എല്ലാവരും അന്വേഷിച്ചത് ഒരാളുടെ പ്രതികരണത്തേക്കുറിച്ചായിരുന്നു. ചിത്രം കണ്ടിട്ട് മമ്മൂട്ടി എന്തുപറഞ്ഞു?