‘ഈ അടുത്ത കാലത്ത്’ ഹിറ്റ്, അവര്‍ വീണ്ടും വരും!

തിങ്കള്‍, 26 മാര്‍ച്ച് 2012 (14:09 IST)
PRO
‘ഈ അടുത്ത കാലത്ത്’ എന്ന സിനിമ ഈ അടുത്ത കാലത്തിറങ്ങിയ ഏറ്റവും മികച്ച മലയാള സിനിമയാണ്. കോക്ടെയിലിന് ശേഷം അരുണ്‍ കുമാര്‍ അരവിന്ദ് ഒരുക്കിയ ഈ ത്രില്ലറും പ്രേക്ഷകര്‍ സ്വീകരിച്ചു. അഞ്ചാം വാരം കഴിയുമ്പോഴും സിനിമയ്ക്ക് എല്ലാ സ്റ്റേഷനുകളിലും 80 ശതമാനം കളക്ഷനുണ്ട്.

വലിയ ഹിറ്റാകുമെന്ന് പ്രതീക്ഷിച്ച ചില സിനിമകള്‍ ശരാശരി പ്രകടനത്തില്‍ ഒതുങ്ങിയപ്പോള്‍ ‘ഈ അടുത്ത കാലത്ത്’ കൂടുതല്‍ തിയേറ്ററുകളില്‍ വീണ്ടും എത്തുകയാണ്. ഇതിനകം തന്നെ മുതല്‍ മുടക്ക് തിരിച്ചുപിടിച്ച സിനിമ നിര്‍മ്മാതാവിന് മികച്ച ലാഭം നേടിക്കൊടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ‘ഈ അടുത്ത കാലത്ത്’ ടീം വീണ്ടും ഒന്നിക്കാനൊരുങ്ങുകയാണ്. അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിന് തിരക്കഥയെഴുതുന്നത് മുരളി ഗോപി തന്നെ. രജപുത്ര ഫിലിംസിന് വേണ്ടി എം രഞ്ജിത് ആണ് സിനിമ നിര്‍മ്മിക്കുന്നത്.

ഈ വര്‍ഷം അവസാനം പ്രദര്‍ശനത്തിനെത്തിക്കത്തക്ക രീതിയിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. മുരളി ഗോപി തിരക്കഥാ രചന ആരംഭിച്ചുകഴിഞ്ഞു. താരങ്ങളെ തീരുമാനിച്ചിട്ടില്ല.

English Summary: Director Arun Kumar Aravind and scriptwriter Murali Gopi will work together for a new project. This film to be produced by M Renjith in the banner of Rejaputhra films.

വെബ്ദുനിയ വായിക്കുക