മഞ്ജു വാര്യരുടെ തിരിച്ചുവരവ് ആഘോഷമാക്കിയ സിനിമയായിരുന്നു ഹൌ ഓള്‍ഡ് ആര്‍ യു. ചിത്രം വന്‍ ഹിറ്റായി. മഞ്ജു വാര്യരുടെ അഭിനയമികവിനെ ഏവരും അഭിനന്ദിച്ചു. ഒപ്പം, താരതമ്യേന ചെറിയ വേഷമായിരുന്നെങ്കിലും കുഞ്ചാക്കോ ബോബനും പ്രകീര്‍ത്തിക്കപ്പെട്ടു.
ചാക്കോച്ചനെപ്പോലെ ഒരു യുവതാരം സ്വീകരിക്കാന്‍ മടിച്ചേക്കുന്ന കഥാപാത്രമായിരുന്നു ഹൌ ഓള്‍ഡ് ആര്‍ യുവിലേത്. അല്‍പ്പം നെഗറ്റീവ് ടച്ചുള്ള വേഷം. എന്നാല്‍ ധൈര്യപൂര്‍വം ചാക്കോച്ചന്‍ അത് ഏറ്റെടുത്തപ്പോള്‍ അത് ഗംഭീര വിജയമായി.
എന്തായാലും ഹൌ ഓള്‍ഡ് ആര്‍ യു ടീം വീണ്ടും ഒന്നിക്കുകയാണ്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനാകുന്നു. സഞ്ജയ് - ബോബി ടീം ആണ് തിരക്കഥ. ഈ സിനിമയില്‍ പക്ഷേ, മഞ്ജു വാര്യര്‍ അഭിനയിക്കുന്നില്ല.
ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കുന്ന സിനിമ അടുത്ത വര്‍ഷം ആദ്യം പ്രദര്‍ശനത്തിനെത്തുമെന്നാണ് വിവരം. അതിന്മുമ്പ് റോഷന്‍ ആന്‍ഡ്രൂസ് - പൃഥ്വിരാജ് പ്രൊജക്ടിന്‍റെ ചിത്രീകരണവും നടക്കുമെന്ന് സൂചനയുണ്ട്.