സ്വന്തം ഭാര്യയുടെ പേര് തെറ്റിച്ച് നടനും എം എല്‍ എയുമായ മുകേഷ്. മുകേഷ് ഒരു സ്വകാര്യ ചാനലില്‍ അവതരിപ്പിക്കുന്ന കോമഡി പരിപാടിക്കിടയിലാണ് സംഭവം. മുകേഷും രമേഷ് പിഷാരടിയുമുള്ള പരിപാടിയില്‍ ഇത്തവണ അതിഥിയായി എത്തുന്നത് മുകേഷിന്റെ ഭാര്യയും നര്‍ത്തകയും ആയ മേതില്‍ ദേവികയാണ്.
പരിപാടിയിലേക്ക് ദേവികയെ സ്വാഗതം ചെയ്യുന്നതിനിടയിലാണ് മുകേഷിനും രമേഷ് പിഷാരടിയ്ക്കും അബദ്ധം പറ്റിയത്. മേതില്‍ ദേവിക എന്ന് പറയുന്നതിനു പകരം വേലില്‍ മേതിക എന്നൊക്കെയാണ് രമേഷ് പിഷാരടി പറയുന്നത്. മുകേഷും ഇതേപോലെ തെറ്റിക്കുന്നുണ്ട്. ഏതായാലും 30 സെക്കന്റ് ദൈര്‍ഘ്യമുള്ള പരിപാടിയുടെ പ്രൊമോ ഹിറ്റായി കഴിഞ്ഞു.