സെക്സ് ബോംബ് വീണാ മാലിക് വിവാഹിതയായി

ശനി, 29 മാര്‍ച്ച് 2014 (19:11 IST)
PTI
പാകിസ്ഥാനി സെക്സ് ബോംബ് വീണാ മാലിക് വിവാഹിതയായി. ദുബായിലെ ബിസിനസുകാരനായ അസദ് ബഷീര്‍ ഖാനെയാണ് വീണ വിവാഹം കഴിച്ചിരിക്കുന്നത്.

PTI
തന്റെ ട്വിറ്റര്‍ വഴിയാണ് വീണ വിവാഹക്കാര്യം ആരാധകരെ അറിയിച്ചത്. തന്റെ ജീവിത പങ്കാളിയെ കണ്ടെത്തിയെന്നാണ് ട്വിറ്ററില്‍ വീണ അറിയിച്ചിരിക്കുന്നത്.

PTI
ഇന്നത്തെ ദിവസം തനിക്ക് വളരെയധികം സന്തോഷമുണ്ട്. ലോകത്തിലെ ഏറ്റവും സന്തോഷവതിയായ സ്ത്രീ താനെണെന്ന് വിശ്വസിക്കുന്നുവെന്ന് വീണ പറയുന്നു.

PRO
ട്വിറ്ററില്‍ വീണയുടെയും പങ്കാളിയുടെയും ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉടന്‍ തന്നെ കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാമെന്നാണ് വീണ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.

PRO
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് വീണാ കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നത്. സിന്ദഗി50:50 സിനിമ ബോളിവുഡില്‍ ഏറെ മികവ് പുലര്‍ത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക