സമാന്തയുടെ പ്രണയജീവിതം അവസാനിച്ചു, ഇനി ശ്രദ്ധ സിനിമയില്‍!

Webdunia
വ്യാഴം, 8 ജനുവരി 2015 (12:21 IST)
തമിഴ് - തെലുങ്ക് പ്രേക്ഷകരുടെ ഹരമായ സമാന്തയുടെ പ്രണയജീവിതത്തിന് ദുഃഖാന്ത്യം. നടന്‍ സിദ്ധാര്‍ത്ഥുമായുള്ള പ്രണയം സമാന്ത അവസാനിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇനി സിനിമയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സമാന്ത തീരുമാനിച്ചിരിക്കുന്നത്.
 
'അഞ്ചാന്‍' എന്ന സൂര്യച്ചിത്രത്തില്‍, അതീവഗ്ലാമറായി സമാന്ത അഭിനയിച്ചത് സിദ്ധാര്‍ത്ഥിന് ഇഷ്ടമായില്ലെന്നും അതേത്തുടര്‍ന്ന് ഇരുവരും തമ്മില്‍ അസ്വാരസ്യം ഉടലെടുക്കുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍. രണ്ടുവര്‍ഷം നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത്.
 
ഈ പ്രണയപരാജയത്തെ തുടര്‍ന്ന് സമാന്ത കടുത്ത മാനസികവിഷമത്തിലാണെന്നും ഈ ആഘാതത്തില്‍ നിന്ന് തിരിച്ചെത്താന്‍ സമയമെടുക്കുമെന്നുമാണ് സമാന്തയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.
 
അടുത്ത കാലത്ത് സമാന്തയുടേതായി പുറത്തുവന്ന അഞ്ചാന്‍ പരാജയമായെങ്കില്‍ വിജയ്ക്കൊപ്പം അഭിനയിച്ച 'കത്തി' മെഗാഹിറ്റായിരുന്നു. വിക്രം നായകനാകുന്ന '10 എണ്‍‌റതുക്കുള്ളേ' ആണ് റിലീസാകാനിരിക്കുന്ന സമാന്ത ചിത്രം.