സത്യന്‍ അന്തിക്കാടിനെ കണ്ടപ്പോള്‍ ദുല്‍ക്കര്‍ അമല്‍ നീരദിനെ മറന്നോ?

വെള്ളി, 2 സെപ്‌റ്റംബര്‍ 2016 (15:28 IST)
അമല്‍ നീരദിന്‍റെ പുതിയ സിനിമയില്‍ അഭിനയിച്ചുവരികയായിരുന്നു ദുല്‍ക്കര്‍ സല്‍മാന്‍. എന്നാല്‍ ആ സിനിമ പൂര്‍ത്തിയാകുന്നതിന് മുമ്പ് സത്യന്‍ അന്തിക്കാടിന്‍റെ സിനിമയില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ് ദുല്‍ക്കര്‍. എന്തുകൊണ്ടാണ് അമല്‍ നീരദിന്‍റെ സിനിമ വൈകുന്നത്? ദുല്‍ക്കറിന്‍റെ ഡേറ്റ് പ്രശ്നം കാരണമാണോ അമല്‍ നീരദിന്‍റെ സിനിമ വൈകുന്നത്.
 
എന്നാല്‍ ഇതൊന്നും തന്‍റെ സിനിമ വൈകുന്നതിന് കാരണമല്ലെന്നാണ് അമല്‍ നീരദ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇനിയും പേരിട്ടിട്ടില്ലാത്ത ഈ സിനിമയ്ക്ക് ഇനി ബാക്കിയുള്ള ചിത്രീകരണം അമേരിക്കയിലാണ്. അവിടത്തെ ചിത്രീകരണത്തിന് വിസ സംബന്ധിയായ ചില പ്രശ്നങ്ങളുണ്ടായി. അതുകൊണ്ടാണ് സിനിമയുടെ ഷൂട്ടിംഗ് വൈകുന്നത്. ഒക്ടോബര്‍ പകുതിയോടെ ടീം യു എസിലേക്ക് തിരിക്കുമെന്ന് സൌത്ത് ലൈവിനനുവദിച്ച അഭിമുഖത്തില്‍ അമല്‍ നീരദ് പറഞ്ഞു.
 
അതേസമയം, സത്യന്‍ അന്തിക്കാടിന്‍റെ ചിത്രത്തില്‍ ദുല്‍ക്കറിന്‍റെ പിതാവായി മുകേഷാണ് അഭിനയിക്കുന്നത്. ഇക്ബാല്‍ കുറ്റിപ്പുറത്തിന്‍റേതാണ് തിരക്കഥ.

വെബ്ദുനിയ വായിക്കുക