ലാല്‍ ജോസ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ വെളിപാടിന്റെ പുസ്തകം തീയേറ്ററുകളില്‍ മുന്നേറുകയാണ്. ശരിക്കും സംവിധായകന്‍ ലാല്‍ ജോസ് നല്‍കുന്ന എട്ടിന്റെ പണിയാണ് ചിത്രമെന്ന് ശൈലന്‍ പറയുന്നു. ഫാന്‍-മെയ്ഡ് തള്ളലുകള്‍ക്കൊക്കെക്കൂടിയുള ഒരു കട്ട്-ത്രോട്ട് ട്രോളാണ് ലാൽജോസിന്റെ ഈ പുസ്തകമെന്നാണ് ശൈലന്‍ പറയുന്നത്.
ശൈലന്റെ വരികളിലൂടെ:
വെളിപാട്-1
ലാലേട്ടന്റെ പെര്‍ഫോമര്‍സ് കണ്ട് കട്ട് പറയാന്‍ മറന്ന് കുന്തം വിഴുങ്ങിനില്‍ക്കുന്ന സംവിധായകര്‍. കിളിപോയി നില്‍ക്കുന്ന ക്രൂ മെമ്പേഴ്സ്. ക്യാരക്റ്ററില്‍ നിന്ന് ഇറങ്ങിപ്പോരാനാവാതെ അരമണിക്കൂറോളം വിങ്ങി പ്പൊട്ടിക്കരഞ്ഞ് തലകുമ്പിട്ട് തേങ്ങുന്ന ലാലേട്ടന്‍. ഇത്രയും കാലമുള്ള ഇത്തരം ഫാന്‍-മെയ്ഡ് തള്ളലുകള്‍ക്കൊക്കെ മറുപടിയായുള്ള ഒരു കട്ട്-ത്രോട്ട് ട്രോളാണ് ലാല്‍ജോസിന്റെ പുസ്തകം.
വെളിപാട് -2
ഏതെങ്കിലും സില്‍മയില്‍ അനൂപ് മേനോന്‍ ഒന്ന് മിനുപ്പ് കൂടി വന്നാല്‍ അപ്പൊക്കേറി ലാലേട്ടനെ അനുകരിക്കുന്നു. എന്ന ഭക്തര്‍കളുടെ ചൊറിച്ചില്‍. ലാലേട്ടന്റെ പ്രേതമെന്ന് നിരന്തരം മേനോന് കേള്‍ക്കേണ്ടി വരുന്ന പഴി. ഇവയ്ക്കെല്ലാം കൂടി പുസ്തകം തുറന്ന് ലാല്‍ജോസിന്റെ എട്ടിന്റെ പണി. പകുതിയിലധികം നേരം അനൂപ്മേനോനായി അഭിനയിക്കാന്‍ വിധിക്കപ്പെടുന്ന ലാലേട്ടനും അതുകണ്ടിരിക്കേണ്ടിവരുന്ന ഭക്തര്‍കളും.