‘10 എണ്‍ട്രതുക്കുള്ളേ’ പരാജയമായപ്പോള്‍ ചിയാന്‍ വിക്രമിന്റെ കാലം കഴിഞ്ഞതായി ചിലര്‍ വിശ്വസിച്ചു. അടുത്ത ചിത്രത്തിന് പണം മുടക്കാന്‍ പോലും പലരും തയ്യാറായില്ല. ബിഗ് ബജറ്റില്‍ പ്ലാന്‍ ചെയ്തിരുന്ന ‘ഇരുമുഖന്’ എന്ന സിനിമയുടെ ബജറ്റ് കുറയ്ക്കണമെന്ന് നിര്‍മ്മാതാവ് ആവശ്യപ്പെടുകയും അത് നടക്കാതെ വന്നപ്പോള്‍ പ്രൊജക്ടില്‍ നിന്ന് പിന്മാറുകയും ചെയ്തു. പിന്നീട് വേറൊരു നിര്‍മ്മാതാവ് ആ സിനിമ ഏറ്റെടുക്കുകയായിരുന്നു.
അന്നിയന്‍, ഐ എന്നീ ഷങ്കര്‍ ചിത്രങ്ങളില്‍ വിക്രമായിരുന്നു നായകന്. പുതിയ സബ്ജക്ട് ഒരു ആക്ഷന്‍ ത്രില്ലറാണെന്നാണ് സൂചന. എന്തായാലും ഷങ്കര്‍ - വിക്രം ജോഡി സംഭവിക്കുമ്പോള്‍ ഉണ്ടാകുന്ന മാജിക്കിനായി വീണ്ടും കാത്തിരിക്കാം.