അന്നത്തെ തന്റെ നിലപാട് തെറ്റായിരുന്നു: വീണ്ടും മോദിയെ പ്രശംസിച്ച് ശശി തരൂര്‍, വെട്ടിലായി കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 19 മാര്‍ച്ച് 2025 (13:24 IST)
വീണ്ടും മോദിയെ പ്രശംസിച്ച് ശശി തരൂര്‍ എംപി. ഇതോടെ കോണ്‍ഗ്രസിന്റെ കേന്ദ്രനേതൃത്വവും പ്രതിരോധത്തിലായിരിക്കുകയാണ്. റഷ്യയും യുക്രൈനും യുദ്ധം ആരംഭിച്ചപ്പോള്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെ താന്‍ പാര്‍ലമെന്റില്‍ വിമര്‍ശിച്ചിരുന്നുവെന്നും എന്നാല്‍ തന്റെ അന്നത്തെ നിലപാട് തെറ്റായിരുന്നുവെന്ന് ബോധ്യമായതായും തരൂര്‍ പറഞ്ഞു. 
 
റഷ്യക്കും യുക്രെയിനും ഒരേസമയം സ്വീകാര്യനായ നേതാവാണ് നരേന്ദ്രമോദിയെന്നും രണ്ടിടത്തും അംഗീകരിക്കപ്പെടാന്‍ കഴിയുന്ന ഒരു പ്രധാനമന്ത്രി ഇന്ത്യക്കുണ്ടെന്നും തരൂര്‍ പ്രശംസിച്ചു. അന്നത്തെ ഇന്ത്യയുടെ നിലപാടിനെ വിമര്‍ശിച്ച ആളാണ് ഞാന്‍. അന്നത്തെ മണ്ടത്തരം ഞാന്‍ തിരുത്തുകയാണ്. ഡല്‍ഹിയില്‍ ഒരു ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോഴായിരുന്നു തരൂരിന്റെ പരാമര്‍ശം.
 
ലോക നേതാക്കള്‍ക്കിടയില്‍ മോദിക്ക് കിട്ടുന്ന അംഗീകാരത്തെ കോണ്‍ഗ്രസ് നേതാവ് തന്നെ പ്രശംസിക്കുന്നത് ബിജെപി പ്രചരണ ആയുധമാക്കിയിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍