വിഷുക്കാലം എന്തായാലും പതിവുപോലെ ദിലീപ് കൊണ്ടുപോയെന്ന് പറയാം. ദിലീപ് ചിത്രം ‘റിംഗ് മാസ്റ്റര്‍’ വിഷുച്ചിത്രങ്ങളുടെ ബോക്സോഫീസില്‍ ഒന്നാമതാണ്.
റാഫി സംവിധാനം ചെയ്ത ഈ സിനിമയില്‍ ദിലീപിന്റെ കോമഡി തന്നെയാണ് സ്കോര്‍ ചെയ്തിരിക്കുന്നത്. തിയേറ്ററുകളെ പൊട്ടിച്ചിരിയുടെ പൂരപ്പറമ്പാക്കിമാറ്റുകയാണ് ഈ സിനിമ. പഞ്ചാബിഹൌസ് പോലെ ഗംഭീര വിജയമായി റിംഗ് മാസ്റ്റര്‍ മാറുമെന്നാണ് സൂചന.
അടുത്ത പേജില്‍ - പൃഥ്വി വീണ്ടും ഹിറ്റ് പൊലീസ്!
PRO
പൃഥ്വിരാജിന്റെ വിഷുച്ചിത്രം സെവന്ത് ഡേ ആണ്. മുംബൈ പോലീസിനും മെമ്മറീസിനും ശേഷം പൃഥ്വി പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ച സിനിമ. ആ സിനിമകള്‍ പോലെ സെവന്ത് ഡേയും മികച്ച വിജയത്തിലേക്ക് കുതിക്കുകയാണ്.
തകര്‍പ്പന്‍ സസ്പെന്‍സും ഗംഭീര ക്ലൈമാക്സും പൃഥ്വിരാജിന്റെ അനുപമമായ പ്രകടനവുമാണ് ‘7th Day' മികച്ച അനുഭവമാക്കി മാറ്റുന്നത്. അഖില്‍ പോളിന്റെ സൂപ്പര്‍ തിരക്കഥയെ ഒട്ടും തീവ്രത കുറയാതെ ആവിഷ്കരിച്ചു ശ്യാംധര്‍.
അടുത്ത പേജില്‍ - ഗ്യാംഗ്സ്റ്റര്‍ പ്രതീക്ഷ തകര്‍ത്തു!
PRO
ഭൂരിഭാഗം പ്രേക്ഷകര്‍ക്കും ഗ്യാംഗ്സ്റ്റര്‍ എന്ന മമ്മൂട്ടിച്ചിത്രം ഇഷ്ടമായില്ല. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെ തിയേറ്ററുകളിലെത്തിയ ഗ്യാംഗ്സ്റ്ററിന് ബോക്സോഫീസില്‍ കനത്ത തിരിച്ചടി നേരിടുകയാണ്.
വളരെ വ്യത്യസ്തമായ രീതിയിലാണ് ആഷിക് അബു ഗ്യാംഗ്സ്റ്റര്‍ ഒരുക്കിയത്. മമ്മൂട്ടിയുടെ ലുക്കും സ്റ്റൈലിഷ് അഭിനയവും കഥ പറച്ചിലിലെ പുതുമയുമാണ് ഗ്യാംഗ്സ്റ്ററിനെ വ്യത്യസ്തമാക്കുന്നത്. എന്നാല്‍ സംവിധായകന് ഉദ്ദേശിച്ചത് വേണ്ടതുപോലെ ഏല്ക്കാതെ വന്നപ്പോള്‍ പടം പരാജയത്തിലേക്ക് നീങ്ങി.
അടുത്ത പേജില്‍ - അപ്രതീക്ഷിതം, ‘1 ബൈ 2’ന്റെ വീഴ്ച!
PRO
അരുണ്‍ കുമാര്‍ അരവിന്ദും പ്രതീക്ഷ തകര്‍ത്തു. ‘വണ്‍ ബൈ ടു’ എന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ബോക്സോഫീസില്‍ പരാജയത്തിലേക്ക് വീഴുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്. പ്രേക്ഷകര്‍ക്ക് ചിത്രം ഇഷ്ടമാകുന്നില്ല.
ത്രില്ലടിപ്പിക്കാത്ത തിരക്കഥയും ഫോക്കസില്ലാത്ത കഥാഗതിയും താരങ്ങളുടെ അമിതാഭിനയവുമൊക്കെ 1ബൈ2ന് വിനയായി. ഫഹദ് ഫാസിലിന്റെ ഭേദപ്പെട്ട പ്രകടനം മാത്രമാണ് ഈ ചിത്രം കാണുന്ന പ്രേക്ഷകന് ഉണ്ടാകുന്ന ഏക ആശ്വാസം.
അടുത്ത പേജില്‍ - പോളിടെക്നിക് ശരാശരിയിലൊതുങ്ങി
PRO
സമീപകാലത്ത് തുടര്‍ച്ചയായി പരാജയ സിനിമകള്‍ മാത്രം സൃഷ്ടിച്ച സംവിധായകന് എം പത്മകുമാറിന്റെ പുതിയ സിനിമ പോളിടെക്നിക് ഭേദപ്പെട്ട ഒരു ചിത്രമാണ്. കുഞ്ചാക്കോ ബോബന് നായകനായ സിനിമയില്‍ ഭാവനയാണ് നായിക. നല്ല നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ ഉണ്ട് എന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
വമ്പന്‍ ചിത്രങ്ങള്‍ കടപുഴകിയപ്പോള്‍ പോളിടെക്നിക് ശരാശരി വിജയം നേടുന്നു എന്നാണ് ബോക്സോഫീസ് റിപ്പോര്‍ട്ട്.