വസന്തമല്ലികേ.... തരംഗമാകുന്നു

ബുധന്‍, 15 ഏപ്രില്‍ 2015 (13:49 IST)
സിദ്ദാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന "ചന്ദ്രേട്ടന്‍ എവിടെയാ?" എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ചിത്രത്തില്‍   ഈ സിനിമയില്‍ നമിത പ്രമോദും അനുശ്രീ നായരുമാണ് നായികമാര്‍. ഇവരെക്കൂടാതെ  പ്രതാപ് പോത്തനും കെ പി എ സി ലളിതയും ഈ സിനിമയില്‍ സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സന്തോഷ് ഏച്ചിക്കാനമാണ് തിരക്കഥ. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. 'ആമേന്‍' പോലെ ഒന്നാന്തരം സംഗീതാനുഭവം സമ്മാനിച്ച പ്രശാന്ത് പിള്ളയാണ് സംഗീതം. ഷൈജു ഖാലിദും സമീര്‍ താഹിറും ആഷിക് ഉസ്മാനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

വെബ്ദുനിയ വായിക്കുക