വരാന്‍ പോകുന്നത് വമ്പന്‍ സ്രാവുകള്‍ - മമ്മൂട്ടി, ലാല്‍, ദിലീപ്, പൃഥ്വി!

Webdunia
വ്യാഴം, 3 ജൂലൈ 2014 (15:46 IST)
റംസാന്‍ ഒഴിവുകാലത്താണ് മലയാള സിനിമ. വലിയ സിനിമകളൊക്കെ ഈ സീസണില്‍ റിലീസ് ചെയ്യാന്‍ മടിക്കും. മലബാര്‍ ഏരിയയില്‍ തിയേറ്ററുകളില്‍ ജനക്കൂട്ടമുണ്ടാകില്ലാത്തതിനാല്‍ ഇപ്പോള്‍ ചെറിയ സിനിമകളുടെ കാലമാണ്. നോമ്പ് സീസണ്‍ കഴിഞ്ഞാലോ - വലിയ പടക്കുതിരകള്‍ തങ്ങളുടെ സിനിമകളുമായി എത്തുകയായി.

ഇനി വരാന്‍ പോകുന്ന ബിഗ് അട്രാക്ഷന്‍സ് ഏതൊക്കെ എന്നറിയണ്ടേ? ഒന്നാമതായി പറയേണ്ടത് 'പെരുച്ചാഴി' ആണ്. അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ മോഹന്‍ലാലും മുകേഷും നായകന്‍‌മാരാകുന്നു. സമ്പൂര്‍ണ കോമഡി എന്‍റര്‍ടെയ്നറായ സിനിമയുടെ മേജര്‍ പോര്‍ഷനും ഷൂട്ട് ചെയ്തത് അമേരിക്കയിലാണ്.

അടുത്ത പേജില്‍ - ഇംഗ്ലീഷ് അറിയാത്ത നായകന്‍!
സലാം ബാപ്പു സംവിധാനം ചെയ്യുന്ന 'മംഗ്ലീഷ്' മമ്മൂട്ടിയുടെ വലിയ തിരിച്ചുവരവായിരിക്കുമെന്ന് ഉറച്ചു വിശ്വസിക്കുകയാണ് ആരാധകര്‍. മാലിക് ഭായ് എന്ന അടിപൊളി കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഡച്ച് സുന്ദരി കരോളിന്‍ ബെക്കാണ് മമ്മൂട്ടിയുടെ നായിക.

അടുത്ത പേജില്‍ - മറ്റൊരു ട്വന്‍റി20?
ജോഷി - ദിലീപ് ടീമിന്‍റെ അവതാരമാണ് മറ്റൊരു മെഗാഹിറ്റ് പ്രതീക്ഷ. സൂപ്പര്‍ ആക്ഷന്‍ ചിത്രമായ അവതാരം നിര്‍മ്മിക്കുന്നത് സിബി കെ തോമസും ഉദയ്കൃഷ്ണയും ചേര്‍ന്നാണ്. വ്യാസന്‍ എടവനക്കാട് തിരക്കഥയെഴുതുന്ന സിനിമയില്‍ ലക്‍ഷ്മി മേനോന്‍ നായികയാകുന്നു.

അടുത്ത പേജില്‍ - വീണ്ടും പട്ടാളക്കഥ!
മേജര്‍ രവി സംവിധാനം ചെയ്ത 'പിക്കറ്റ് 43' എന്ന സിനിമ ഒരു പട്ടാളക്കഥയാണ്. പൃഥ്വിരാജ് നായകനായ ഈ സിനിമ ഇന്ത്യ - പാക് അതിര്‍ത്തിയില്‍ ഒറ്റപ്പെട്ടുപോകുന്ന ഒരു പട്ടാളക്കാരന്‍റെ കഥ പറയുന്നു.

അടുത്ത പേജില്‍ - ബാംഗ്ലൂര്‍ ഡെയ്സ് ആവര്‍ത്തിക്കാന്‍!
ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യന്‍ റിലീസിന് തയ്യാറായി നില്‍ക്കുകയാണ്. ദുല്‍ക്കര്‍ സല്‍മാനും ഉണ്ണിമുകുന്ദനും നായകന്‍‌മാരായ ചിത്രത്തില്‍ നമിത പ്രമോദാണ് നായിക. ചിത്രത്തിന്‍റെ ട്രെയിലര്‍ വന്‍ പ്രതീക്ഷകള്‍ ഉണര്‍ത്തിയിട്ടുണ്ട്.

അടുത്ത പേജില്‍ - സൂപ്പര്‍ ക്രൈം ത്രില്ലര്‍
ഹണീബിക്ക് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന 'ഹായ്, ഐ ആം ടോണി' ഒരു ക്രൈം ത്രില്ലറാണെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. ലാല്‍, ആസിഫ് അലി, മിയ തുടങ്ങിയവരാണ് താരങ്ങള്‍.

അടുത്ത പേജില്‍ - ഞെട്ടിക്കാന്‍ വീണ്ടും മമ്മൂട്ടി!
വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ് പ്രദര്‍ശനത്തിന് തയ്യാറായി. മമ്മൂട്ടിക്കൊപ്പം രണ്‍‌ജി പണിക്കര്‍, അപര്‍ണ ഗോപിനാഥ് എന്നിവരാണ് മറ്റുതാരങ്ങള്‍. രഞ്ജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്.

അടുത്ത പേജില്‍ - ഓര്‍ഡിനറിക്കാലം!
ബിജു മേനോനും കുഞ്ചാക്കോ ബോബനും ഒരിടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ഭയ്യാ ഭയ്യാ ഒരു കളര്‍ഫുള്‍ എന്‍റര്‍ടെയ്നറാണ്. ജോണി ആന്‍റണി സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ തിരക്കഥ ബെന്നി പി നായരമ്പലം.

അടുത്ത പേജില്‍ - നന്‍‌മനിറഞ്ഞ കള്ളന്‍‌മാര്‍!
വന്‍ ഹിറ്റായിരുന്നു നോര്‍ത്ത് 24 കാതം. ആ സിനിമയുടെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ സംവിധാനം ചെയ്യുന്ന സപ്തമശ്രീ തസ്കരാഃ പൃഥ്വിരാജ് നായകനാകുന്ന സിനിമയാണ്. വന്‍ പ്രതീക്ഷയാണ് ഈ സിനിമയുടെ മേല്‍ ആരാധകര്‍ക്കുള്ളത്.

അടുത്ത പേജില്‍ - വാനോളം പ്രതീക്ഷ!
മേല്‍‌വിലാസം ഫെയിം മാധവ് രാം‌ദാസ് ഒരുക്കുന്ന അപ്പോത്തിക്കിരിയാണ് ഉടന്‍ പ്രദര്‍ശനത്തിനെത്തുന്ന മറ്റൊരു ഗംഭീര സിനിമ. സുരേഷ്ഗോപിയും ജയസൂര്യയുമാണ് താരങ്ങള്‍. ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിലാണ് ഈ സിനിമ കഥ പറയുന്നത്.