വിസ്മയമായി 7000 കണ്ടി ട്രെയിലര്‍

Webdunia
ശനി, 3 ഒക്‌ടോബര്‍ 2015 (13:59 IST)
അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബന്‍, നെടുമുടി വേണു, ചെമ്പന്‍ വിനോദ്, റീനു മാത്യൂസ്, ജേക്കബ് ഗ്രിഗറി, സുധീര്‍ കരമന, ഭരത്, ദിവ്യദര്‍ശന്‍, സണ്ണി വെയ്ന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. വയനാട്, ഇടുക്കി, പൂനൈ, ചെന്നൈ എന്നിവിടങ്ങളിലാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ഒരു ഫാന്റസി ചിത്രമായി തയ്യാറാക്കിയിരിക്കുന്ന ലോര്‍ഡ് ലിവിങ്സ്റ്റണ്‍ കാടിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.