മുമ്പ് പലതവണ മാറിയതാണ് പൃഥ്വിരാജ് ചിത്രം ലണ്ടന്‍ ബ്രിഡ്ജിന്‍റെ റിലീസ്. ഒടുവില്‍ ജനുവരി 31ന് റിലീസാകും എന്ന് ഏതാണ്ട് ഉറപ്പാകുകയും ചെയ്തിരുന്നു. ഇതോടനുബന്ധിച്ച് പോസ്റ്ററുകളും പരസ്യങ്ങളും പ്രത്യക്ഷപ്പെട്ടു. ട്രെയിലറുകളും പുറത്തിറങ്ങി.
പുതിയ വിവരം അനുസരിച്ച് വീണ്ടും ലണ്ടന്‍ ബ്രിഡ്ജിന്‍റെ റിലീസ് മാറിയിരിക്കുകയാണ്. വലിയ മാറ്റമൊന്നുമില്ല. ഒരു ദിവസം വൈകി മാത്രമേ ചിത്രം പ്രദര്‍ശനത്തിനെത്തുകയുള്ളൂ.
ചിത്രം സെന്‍സര്‍ ചെയ്തുകിട്ടുന്നതില്‍ ഉണ്ടായ കാലതാമസമാണ് റിലീസ് ഡേറ്റ് ഒരു ദിവസം വൈകാന്‍ കാരണമായതെന്നാണ് അറിയാന്‍ കഴിയുന്നത്.
നിവിന്‍ പോളിയുടെ 1983, മനോജ് കാനയുടെ ചായില്യം എന്നീ സിനിമകള്‍ ജനുവരി 31ന് വെള്ളിയാഴ്ച തന്നെ പ്രദര്‍ശനത്തിനെത്തും. ലണ്ടന്‍ ബ്രിഡ്ജ് ശനിയാഴ്ചയും പടയോട്ടം തുടങ്ങും.
അടുത്ത പേജില്‍ - ലണ്ടന്‍ ബ്രിഡ്ജ്: എക്കാലത്തെയും ചെലവേറിയ പടം!
PRO
മലയാളത്തിലെ എക്കാലത്തെയും ചെലവേറിയ സിനിമകളിലൊന്നാണ് അനില്‍ സി മേനോന്‍ സംവിധാനം ചെയ്ത ലണ്ടന്‍ ബ്രിഡ്ജ്. പൂര്‍ണമായും ലണ്ടനിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ലണ്ടനിലെ ഷൂട്ടിംഗ് വളരെയേറെ നീണ്ടുപോയതും പല ഷെഡ്യൂളുകളായി ചിത്രീകരിക്കേണ്ടി വന്നതും സിനിമയുടെ ചെലവ് വര്‍ദ്ധിക്കാന്‍ കാരണമായി.
പൃഥ്വിരാജിന്‍റെ തിരക്കാണ് ലണ്ടന്‍ ബ്രിഡ്ജിനെ കുഴപ്പത്തിലാക്കിയത്. ഈ സിനിമയ്ക്ക് നല്‍കിയിരുന്ന ഡേറ്റുകള്‍ ‘കാവ്യ തലൈവന്‍’ എന്ന തമിഴ് സിനിമയ്ക്കായി മറിച്ചുനല്‍കിയതാണ് പ്രശ്നമായത്. പൃഥ്വിരാജിന്‍റെ ഡ്രീം പ്രൊജക്ടാണ് കാവ്യ തലൈവന്‍. സൂപ്പര്‍ സംവിധായകന്‍ വസന്തബാലന്‍ ഒരുക്കുന്ന ചരിത്ര സിനിമ. അതിന്‍റെ ഷൂട്ടിംഗ് പെട്ടെന്ന് ആരംഭിച്ചപ്പോള്‍ പൃഥ്വിക്ക് ലണ്ടന്‍ ബ്രിഡ്ജ് മാറ്റിവയ്ക്കേണ്ടിവന്നു.
ലണ്ടന്‍ ബ്രിഡ്ജ് സെന്‍ട്രല്‍ പിക്ചേഴ്സാണ് വിതരണം ചെയ്യുന്നത്. ‘മാസ്റ്റേഴ്സ്’ എന്ന സിനിമയുടെ തിരക്കഥാകൃത്ത് ജിനു ഏബ്രഹാമാണ് ലണ്ടന്‍ ബ്രിഡ്ജിനും തിരക്കഥ രചിച്ചിരിക്കുന്നത്. ആന്‍ഡ്രിയയും നന്ദിതയും നായികമാരാകുന്ന സിനിമ ഒരു ട്രയാംഗിള്‍ ലവ് സ്റ്റോറിയാണ്. ലണ്ടനിലെ ധനികനായ ബിസിനസുകാരനായി പ്രതാപ് പോത്തന്‍ അഭിനയിക്കുന്നു. അദ്ദേഹത്തിന്‍റെ മകളുടെ വേഷമാണ് ആന്‍ഡ്രിയയ്ക്ക്. ഒരു നഴ്സ് കഥാപാത്രമായി നന്ദിതയെത്തുന്നു. മുകേഷ്, ലെന, പ്രേംപ്രകാശ്, സുനില്‍ സുഗത തുടങ്ങിയവരും ലണ്ടന്‍ ബ്രിഡ്ജിന്‍റെ ഭാഗമാണ്.