രജനികാന്ത് എളിമയുടെ പര്യായം, അദ്ദേഹത്തിന് മുന്നില്‍ താന്‍ യുവനടന്‍ മാത്രം

വ്യാഴം, 19 ഡിസം‌ബര്‍ 2013 (12:18 IST)
PTI
തലൈവര്‍ ഒന്നേയുള്ളു അത് നമ്മുടെ രജനികാന്ത് തന്നെയാണ്. തലൈവരുടെ ആരാധകരുടെ എണ്ണവും തിട്ടപ്പെടുത്താനും ആകില്ല, ഇന്ത്യക്കുമപ്പുറം വിദേശരാജ്യങ്ങളില്‍ പോലും തലൈവര്‍ക്ക് കിട്ടുന്ന ആരാധന മറ്റൊരു ഇന്ത്യന്‍ താരത്തിന് ഇല്ലെന്നു തന്നെ പറയാം.

PTI
ഇപ്പോള്‍ ഇതാം ബോളിവുഡിന്റെ അഭിനയ കുലപതി അമീര്‍ ഖാനും തലൈവരോടുള്ള ആരാധാന വെളിപ്പെടുത്തി. താന്‍ രജനി സാറിന്റെ കടുത്ത ആരാധകനാണെന്നാണ് അമീര്‍ ഖാന്‍ പറഞ്ഞത്.

PRO
രജനി സാറിന്റെ ഹിന്ദി ചിത്രങ്ങളായ “ഉത്തര്‍ ദക്ഷിണ്‍” “ഗിരഫ്താര്‍” കണ്ടതിനുശേഷം താന്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധകനായി എന്നാണ് നമ്മുടെ അമീര്‍ജി പറഞ്ഞത്. രജനി സാറിന്റെ ആക്ഷന്‍ സ്റ്റൈലുകള്‍ ആരെയും മോഹിപ്പിക്കുന്നതാണെന്നും താരം പറഞ്ഞു.

PTI
രജനി സാറിനെക്കുറിച്ച് പറയാന്‍ തനിക്ക് വളരെ ത്രില്ലാണ് അദ്ദേഹം എത്ര വലിയ സൂപ്പര്‍ സ്റ്റാറാണ്, അദ്ദേഹത്തിന്റെ മുന്നില്‍ താന്‍ തീര്‍ത്തും യുവ നടന്‍ മാത്രമാണെന്നും അമീര്‍ ഖാന്‍ പറഞ്ഞു.

PTI
അദ്ദേഹത്തിന്റെ കുലീനതയും എളിമയും തന്നെ അമ്പരപ്പിച്ചിട്ടുണ്ടെന്നും അമീര്‍ വെളിപ്പെടുത്തി. മറ്റ് താരങ്ങളെപ്പോലെയല്ല അദ്ദേഹം, എപ്പോഴും എളിമ കാത്ത് സൂക്ഷിക്കുന്ന അദ്ദേഹം മറ്റ് താരങ്ങള്‍ പ്രചോദനമാണ്, അദ്ദേഹത്തെ ഒരു പാട് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് അമീര്‍ പറഞ്ഞു.

PRO
“അന്തക് ഹി അന്തക്” എന്ന സിനിമയില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. അദ്ദേഹത്തിനൊപ്പം അഭിനയിച്ച നിമിഷങ്ങള്‍ മറക്കാന്‍ പറ്റില്ലെന്നും അമീര്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക