രജനികാന്തിന് നായിക കത്രീന, വിക്രമിന് ദീപിക!

ശനി, 18 ജൂലൈ 2015 (14:01 IST)
രജനികാന്തിന് നായികയായി കത്രീന കൈഫ് എത്തുന്നു. ഷങ്കര്‍ സംവിധാനം ചെയ്യുന്ന ‘എന്തിരന്‍ 2’ലാണ് സൂപ്പര്‍സ്റ്റാറിന് കത്രീന നായികയാകുന്നത്. ചിത്രത്തില്‍ വിക്രമാണ് വില്ലനാകുന്നത്. 
 
2016 ആദ്യം ചിത്രീകരണം ആരംഭിക്കത്തക്ക വിധത്തില്‍ ഷങ്കര്‍ പ്രീ പ്രൊഡക്ഷന്‍ ജോലികളുമായി മുന്നോട്ടുപോകുകയാണ്. രജനിക്ക് കത്രീന നായികയാകുമ്പോള്‍ വിക്രമിനും വേണ്ടേ ഒരു ജോഡി? സാക്ഷാല്‍ ദീപിക പദുക്കോണാണ് ചിത്രത്തില്‍ വിക്രമിന് നായികയാകുന്നത്. കോച്ചടൈയാനില്‍ രജനിയുടെ നായികയായിരുന്നു ദീപിക.
 
എ ആര്‍ റഹ്‌മാന്‍ സംഗീതം നല്‍കുന്ന ചിത്രത്തിന് ആര്‍ രത്നവേലു ക്യാമറ ചലിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ലൈക എന്‍റര്‍ടെയ്ന്‍‌മെന്‍റാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിജയ് നായകനായ ‘കത്തി’ നിര്‍മ്മിച്ചത് ലൈകയായിരുന്നു.
 
200 കോടി രൂപയിലധികം മുതല്‍ മുടക്കിയാണ് ഷങ്കര്‍ എന്തിരന്‍ 2 ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

വെബ്ദുനിയ വായിക്കുക