യുവനടിയുടെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പ്രചരിപ്പിച്ച ആളെ പിടികൂടി ! പ്രചരിപ്പിച്ചവരെല്ലാം കുടുങ്ങും !

ഞായര്‍, 23 ജൂലൈ 2017 (11:04 IST)
സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പ്രചരിപപ്പിച്ചെന്ന യുവനടിയുടെ പരാതിയില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം നോർത്ത് പൊലീസാണ് പാലക്കാട് സ്വദേശിയായ കിരണിനെ അറസ്റ്റ് ചെയ്തത്. ചിത്രങ്ങളുപയോഗിച്ച് ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പൊലീസ് കണ്ടെത്തി. 
 
നടിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് ഞായറാഴ്ച രാവിലെയാണ് പാലക്കാട് സ്വദേശിയെ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്നും സൂചനയുണ്ട്. നടിയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചവരെക്കുറിച്ചാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. 

വെബ്ദുനിയ വായിക്കുക