ലാല്‍ ജോസും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തേക്കുറിച്ച് ഏറെ വിവരങ്ങള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ പുതിയ വിവരം, ചിത്രം ഉടനെ നടക്കാന്‍ സാധ്യതയില്ല എന്നാണ്. ഈ വര്‍ഷം ഈ പ്രൊജക്ട് നടക്കുന്നതിന് ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ട്. ഈ വര്‍ഷം ചിത്രം നടക്കാന്‍ സാധ്യതയില്ലെന്ന് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം തന്നെ വ്യക്തമാക്കുന്നു.
“ഞാന്‍ ഈ ചിത്രത്തിന്‍റെ തിരക്കഥയെഴുത്ത് ഇതുവരെ തുടങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ, അതിനുശേഷമേ ഷൂട്ടിംഗ് ഡേറ്റുകളുടെ കാര്യം പറയാനാകൂ. മോഹന്‍ലാലിന് അടുത്ത കുറച്ചു മാസങ്ങള്‍ തിരക്കിന്‍റേതാണ്. ലാല്‍ ജോസിന്‍റെയും മോഹന്‍ലാലിന്‍റെയും തിരക്കുകള്‍ കഴിഞ്ഞതിനുശേഷമേ ഈ പ്രൊജക്ട് ആരംഭിക്കുകയുള്ളൂ” - ബെന്നി പി നായരമ്പലം പറയുന്നു. സുന്ദര്‍ദാസിന്‍റെ ദിലീപ് ചിത്രമാണ് ബെന്നി ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്നത്.
അതേസമയം, ലാല്‍ ജോസിനുവേണ്ടി ശ്രീനിവാസനും ഒരു തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണ്. ആ ചിത്രത്തില്‍ മമ്മൂട്ടി നായകനാകുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍ അനുസരിച്ചാണെങ്കില്‍, ലാല്‍ ജോസ് - മോഹന്‍ലാല്‍ ചിത്രം ഈ വര്‍ഷം നടക്കാനിടയില്ല.