മോഹന്‍ലാലിന് മാത്രമല്ല, ധനുഷിനും 50 കോടിയുടെ പകിട്ട്!
ശനി, 16 ഓഗസ്റ്റ് 2014 (15:26 IST)
മോഹന്‍ലാല്‍ ചിത്രം ദൃശ്യം 50 കോടി ക്ലബില്‍ ഇടം നേടിയത് മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തിയ സംഭവമാണല്ലോ. ഒരു മലയാള ചിത്രത്തിന് അത്രയും വലിയ നേട്ടം കൈവരിക്കാന്‍ കഴിയുമോ എന്ന് സംശയിച്ചവര്‍ക്കുള്ള മറുപടിയായിരുന്നു ദൃശ്യം.
തമിഴ് ചിത്രങ്ങളില്‍ ചിലവ - തുപ്പാക്കി പോലുള്ള സൂപ്പര്‍താര ചിത്രങ്ങള്‍ 100 കോടി ക്ലബില്‍ കയറി വാര്‍ത്ത സൃഷ്ടിച്ചിരുന്നു. 50 കോടി ക്ലബ് എന്നത് തമിഴ് ഇന്‍ഡസ്ട്രിക്കും മോഹിപ്പിക്കുന്ന ഇടം തന്നെ. ധനുഷ് ചിത്രമായ 'വേലൈയില്ലാ പട്ടധാരി' 50 കോടി ക്ലബില്‍ ഇടം കണ്ടെത്തിയതാണ് പുതിയ വാര്‍ത്ത.
ലോകമെമ്പാടുമുള്ള പ്രദര്‍ശനത്തില്‍ ചിത്രം 50 കോടിക്കുമേല്‍ കളക്ഷന്‍ നേടിയെന്ന് ധനുഷ് ട്വീറ്റ് ചെയ്തു. നവാഗതനായ വേല്‍രാജ് സംവിധാനം ചെയ്ത ഈ സിനിമ തമിഴ് സിനിമയില്‍ ഈ വര്‍ഷത്തെ ബ്ലോക്ക് ബസ്റ്ററാണ്.
അടുത്തിടെ ചില ധനുഷ് ചിത്രങ്ങള്‍ക്ക് വേണ്ടത്ര ബിസിനസ് നടക്കാതെ പോയിരുന്നു. വി ഐ പിയുടെ സൂപ്പര്‍ വിജയം സൂപ്പര്‍താര നിരയിലേക്ക് വീണ്ടും എത്തിച്ചിരിക്കുകയാണ് ധനുഷിനെ.