മുരുഗദാസിന് വില്ലന്‍ പണികൊടുത്തു; വിജയ് പടത്തിന്റെ കഥയും അണിയറ രഹസ്യങ്ങളും അങ്ങാടിപ്പാട്ടായി!

ശനി, 15 ഫെബ്രുവരി 2014 (17:57 IST)
PRO
PRO
തമിഴിലെ സൂപ്പര്‍ ഹിറ്റ്‌ സംവിധായകന്‍ എ ആര്‍ മുരുഗദാസ്. 'തുപ്പാക്കി' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം വിജയ്‌യെ നായകനാക്കി ഒരുക്കുന്ന ചിത്രം പ്രതിസന്ധിയിലായി. സാമ്പത്തിക പ്രശ്നമോ താരത്തിന്റെ ഡേറ്റോ ഒന്നുമല്ല പ്രശ്നം. ചിത്രത്തില്‍ മുരുഗദാസ് ഒരുപാട് വമ്പന്‍ സസ്പെന്‍സുകള്‍ വച്ചിരുന്നു. അതെല്ലാം കഥ സഹിതം അങ്ങാട്ടിപ്പാട്ടായി. സംവിധായകന് പണി കൊടുത്തതാവട്ടെ ചിത്രത്തിലെ വില്ലന്‍ ടോട്ട റോയ് ചൌധരി തന്നെ.

കൊല്‍ക്കത്തയിലും ചെന്നൈയിലുമായി ഷൂട്ടിംഗ് പുരോഗിക്കുമ്പോഴാണ് സംവിധായകന്റെ ജീവിതത്തിലും നടന്‍ വില്ലനായത്. ഏറ്റവും വലിയ സസ്പെന്‍സായി സംവിധായകന്‍ കാത്തുവെച്ചിരുന്നത് വിജയ്‌യുടെ റോളായിരുന്നു.

അടുത്ത പേജില്‍: വിജയ്‌യുടെ റോള്‍ പൊട്ടിയത് എട്ടുനിലയില്‍!

PRO
PRO
വിജയ്‌യുടെ റോള്‍ സംബന്ധിച്ച സസ്‌പെന്‍സാണ് ആദ്യം എട്ടുനിലയില്‍ പൊട്ടിയത്. വിജയ്‌യുടെ ഡബിള്‍ റോള്‍ ആയിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ആ സസ്പെന്‍സ് കാട്ടുതീ പോലെയങ്ങ് പടര്‍ന്നു.

അങ്ങനെ ആ സസ്പെന്‍സ് പൊളിഞ്ഞപ്പോള്‍ സിനിമയുടെ കഥയാണ് ഏറ്റവും വലിയ സസ്പെന്‍സ്. അത് പുറത്തു പോകില്ലായെന്ന ഉറച്ച വിശ്വാസത്തില്‍ മുരുഗദാസ് സിനിമയുടെ ചിത്രീകരണം തുടര്‍ന്നു. ആ വിശ്വാസവും വെറും ജലരേഖയായി.

അടുത്ത പേജില്‍: വില്ലന്‍ പറഞ്ഞ കഥ

PRO
PRO
ഇങ്ങനെയിരിക്കുമ്പോഴാണ് വില്ലനായ ബംഗാളി നടന്‍ ടോട്ട റോയ് ആണ് ഒരു മാധ്യമത്തിന് അഭിമുഖം നല്‍കിയത്. ചിത്രത്തെക്കുറിച്ച് വാചാലനായ ടോട്ട കഥ മുഴുവന്‍ വെച്ചുകാച്ചി. വില്ലന്‍ പറഞ്ഞ കഥ ഇങ്ങനെ:

വിവേക് ബാനര്‍ജി എന്ന ഒരു അധോലോക നായകനായാണ് ടോട്ട ഈ ചിത്രത്തില്‍ എത്തുന്നത്. വിവേക് ബാനര്‍ജിയെ അറസ്റ്റ് ചെയ്യാന്‍ കൊല്‍ക്കത്ത പൊലീസ് അവിടത്തെ ക്രിമിനല്‍ മാസ്റ്റര്‍ മൈന്‍ഡ് ആയ വിജയ്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തെ സമീപിക്കുന്നു. ഈ അധോലോക നായകനെ അറസ്റ്റ് ചെയ്യാന്‍ വിജയ്‌ ഒരു പ്ലാന്‍ തയ്യാറാക്കുന്നു. അതില്‍ വിവേക് ബാനര്‍ജി വീഴുന്നു. അയാളെ പോലീസ് ഇരുമ്പഴിക്കുള്ളില്‍ ആക്കുന്നു. പക്ഷെ അധികം വൈകാതെ ടോട്ട അവതരിപ്പിക്കുന്ന കഥാപാത്രം ജയിലില്‍ നിന്ന് രക്ഷപ്പെടുകയും വിജയ്‌യോട് പ്രതികാരം തീര്‍ക്കാന്‍ എത്തുകയും ചെയ്യുന്നു.
വിജയ്‌യെ കണ്ടെത്തുന്ന വിവേക് പക്ഷെ പിന്നീടാണ് ശരിക്കും ഞെട്ടുന്നത്. തന്നെ കുടുക്കാന്‍ പ്ലാന്‍ തയ്യാറാക്കിയ വിജയ്‌ മറ്റൊരു വിജയ്‌യെ തന്റെ മുന്നില്‍ ഇട്ടു തരികയായിരുന്നെന്ന് അയാള്‍ പിന്നീട് തിരിച്ചറിയുന്നു. (അങ്ങനെ വിജയ്‌ ഈ ചിത്രത്തില്‍ ഡബിള്‍ റോള്‍ ആണ് ചെയ്യുന്നത് എന്ന് ഒന്ന് കൂടി ഉറപ്പായി)

അടുത്ത പേജില്‍: കണ്ണുതള്ളിയ മുരുഗദാസ്!



PRO
PRO
വില്ലന്റെ അഭിമുഖം കാണാന്‍ പ്രസിദ്ധീകരണം വായിച്ച മുരുഗദാസിന്റെ കണ്ണ് തള്ളിപ്പോയെന്നാണ് റിപ്പോര്‍ട്ട്. ഭസ്മാസുരന് വരം കൊടുത്ത കഥ മുരുഗദാസ് അറിയാതെ ഓര്‍ത്തുവെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

ഇത് തമിഴ് നാട്ടിലെ സകല മാധ്യമങ്ങളും ഏറ്റെടുത്ത് തുടങ്ങി. ടോട്ടയെ വിളിച്ച് അതൃപ്തി അറിയിച്ച മുരുഗദാസ് ചിത്രത്തിന്റെ തിരക്കഥ തന്നെ മാറ്റിയെന്നാണ് വിവരം.

വെബ്ദുനിയ വായിക്കുക