മമ്മൂട്ടി കോളമിസ്റ്റാകുന്നു. വിഷയം സയന്‍സ്. പ്രശസ്തനായ ഈ സയന്‍സ് കോളമിസ്റ്റ് മമ്മൂട്ടി പുതിയ ചിത്രത്തില്‍ അവതരിപ്പിക്കുന്ന കഥാപാത്രമാണ്. നവാഗത സംവിധായകന്‍ ജമാല്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയ്ക്ക് ഇതുവരെ പേര് നിശ്ചയിച്ചിട്ടില്ല.
മമ്മൂട്ടി മാധ്യമപ്രവര്‍ത്തകനായി മുമ്പും പല സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ന്യൂഡല്‍ഹി തന്നെ ഏറ്റവും വലിയ ഉദാഹരണം. ജമാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രവും ഒരു സയന്‍സ് കോളമിസ്റ്റിന്‍റെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ത്രില്ലറാണ്.
ബാംഗ്ലൂര്‍, മൈസൂര്‍, കൊച്ചി, ഡല്‍ഹി എന്നീ ലൊക്കേഷനുകളിലായാണ് സിനിമ ചിത്രീകരിക്കുന്നത്. നായികയെ തീരുമാനിച്ചിട്ടില്ല. അന്യഭാഷയില്‍ നിന്നായിരിക്കും നായിക എന്നറിയുന്നു.
ജോഷിയുടെ സഹസംവിധായകനായിരുന്നു ജമാല്‍. അതുകൊണ്ടുതന്നെ ജോഷിച്ചിത്രങ്ങള്‍ പോലെ വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന സിനിമയായിരിക്കും ഇത്.