മമ്മൂട്ടി, മോഹൻലാൽ ഫാൻസുകാർക്ക് ഒന്നും മിണ്ടാനില്ല? തുറന്നടിച്ച് മണിയൻ പിള്ള രാജു

Webdunia
ചൊവ്വ, 3 ജനുവരി 2017 (16:03 IST)
മലയാള സിനിമ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന പ്രതിസന്ധികളെ എതിർത്തുകൊണ്ട് നിരവധി പ്രമുഖരാണ് രംഗത്തെത്തിയിരിക്കുന്നത്. തീയേറ്ററുകളിൽ മലയാളം ഒഴുവാക്കി തമിഴ്, ഹിന്ദി, ഇംഗ്ലീഷ് സിനിമകൾ മാത്രമെ ഇനി പ്രദർശിപ്പിക്കുകയുള്ളുവെന്ന് തീയേറ്റർ ഉടമകൾ പറയുമ്പോൾ അതിനെതിരെ രംഗത്ത് വരേണ്ടത് ഇവിടെയുള്ള ഫാൻസ് അസോസിയേഷനുക‌ൾ ആണെന്ന് മണിയൻ പിള്ള രാജു. 
 
മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഉള്‍പ്പെടെയുള്ള ഫാന്‍സ് അസോസിയേഷനുകള്‍ ഈ തീരുമാനത്തിനെതിരെ രംഗത്ത് വരണം. മിണ്ടാതിരിക്കരുത്. തമിഴ്‌നാട്ടിലാണ് ഇത്തരമൊരു സ്ഥിതി എങ്കില്‍ എന്തുണ്ടാകുമെന്ന് ആലോചിച്ച് നോക്കൂ. ഇവിടെയുള്ള ആരാധകര്‍ മലയാള സിനിമ ഒഴിവാക്കിയുള്ള തീരുമാനത്തിനെതിരെ പ്രതികരിക്കണമെന്നും മണിയൻ പിള്ള രാജു പ്രതികരിച്ചു.
Next Article