മഞ്ജു വാര്യരല്ല, റിമയല്ല, നിത്യാ മേനോനല്ല, എല്ലാം ഒത്തിണങ്ങിയ നടി സായ് പല്ലവിയെന്ന് വിനയ് ഫോര്‍ട്ട്
“സൗന്ദര്യത്തെക്കാള്‍ കൂടുതല്‍ വ്യക്തിത്വത്തില്‍ ആണ് ഞാന്‍ വിശ്വസിക്കുന്നത്. സ്വന്തം ജീവിതത്തില്‍ സൗഹൃദങ്ങള്‍ ഉണ്ടാക്കുന്നതെല്ലാം ഒരാളുടെ വ്യക്തിത്വം നോക്കിയാണ്. പെരുമാറ്റ ശൈലി അടിസ്ഥാനപ്പെട്ടിരിക്കും ഒരാളോടുള്ള എന്റെ ആകര്‍ഷണം. ഇതെല്ലാം ഒത്തിണങ്ങിയ നടി ആയി തോന്നിയിട്ടുള്ളത് സായ് പല്ലവി ആണ്. മറ്റേതൊരു നടിയില്‍ നിന്നും സായ് പല്ലവിയെ വ്യത്യസ്തമാക്കുന്നത് അവരുടെ ഗ്രേസ്ഫുള്‍നെസ്സും സത്യസന്ധതയുമാണ്” - അഭിമുഖത്തില്‍ വിനയ് ഫോര്‍ട്ട് പറയുന്നു.
മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍, നിത്യ മേനോന് തുടങ്ങി മലയാളത്തിലെ പല പ്രമുഖ നായികമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള താരമാണ് വിനയ്ഫോര്‍ട്ട്. അന്നാല്‍ അവരേക്കാളൊക്കെ വിനയ് ഫോര്‍ട്ടിനെ ആകര്‍ഷിച്ചത് സായ് പല്ലവിയാണെന്നത് പ്രേക്ഷകരില്‍ കൌതുകമുണര്‍ത്തുന്ന കാര്യമാണ്.