നയന്‍താരയും വിഘ്‌നേശ് ശിവനും ചോറ്റാനിക്കര ദേവി ക്ഷേത്രത്തില്‍. ഇന്നാണ് പ്രസിദ്ധമായ മകം തൊഴല്‍. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ദര്‍ശനം. 700 പേരോളം ആളുകളെ ഒരേസമയം ദര്‍ശനത്തിന് അനുവാദം നല്‍കിയിട്ടുണ്ട്. സാധാരണ ഭക്തരെ പോലെ വരിയില്‍ നിന്നു തന്നെയാണ് നയന്‍താരയും വിഘ്‌നേശ് ശിവനും ദര്‍ശനം നടത്തിയത്.