2011ല്‍ ലിവിംഗ് ടുഗെദര്‍ എന്ന സിനിമയ്ക്ക് ശേഷം ഫാസില്‍ സംവിധാനരംഗത്ത് സജീവമല്ല. ഒരു വലിയ മടങ്ങിവരവ് ഫാസിലിനും ആവശ്യമാണ്. അതുകൊണ്ടുതന്നെ, അനിയത്തിപ്രാവ് പോലെ, മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ പോലെ ഒരു തകര്‍പ്പന്‍ പ്രണയകഥയുമായി മടങ്ങിവരാനാണ് ഫാസില്‍ ശ്രമിക്കുന്നതെന്നും സൂചനയുണ്ട്. ഈ സൂചനകള്‍ സത്യമാണെങ്കില്‍ പ്രണവിന് ഇതിലും മികച്ച ഒരു ലോഞ്ചിംഗ് ലഭിക്കാനില്ല!