മലയാള സിനിമയില്‍ അസാധാരണമായ അഭിനയശേഷിയുള്ള ചുരുക്കം ചില നടന്‍മാരില്‍ ഒരാളാണ് ഫഹദ് ഫാസില്‍. ഇപ്പോഴത്തെ തലമുറയില്‍ ഏറ്റവും കഴിവുള്ള നടനെന്നുപോലും പറയാം. എങ്കിലും ഫഹദ് പറയുന്നത് പൃഥ്വി അഭിനയിക്കുന്നതുപോലെ ചില കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ തനിക്ക് കഴിയില്ല എന്നാണ്.
“എല്ലാ അഭിനേതാക്കള്‍ക്കും അവരവരുടേതായ ഇടമുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. ഞങ്ങള്‍ എല്ലാവരും വ്യത്യസ്തമായ രീതിയിലുള്ള ചിത്രങ്ങളാണ് ചെയ്യുന്നത്. പൃഥ്വിരാജോ നിവിന്‍ പോളിയോ ദുല്‍ക്കര്‍ സല്‍മാനോ ചെയ്യുന്നത് എനിക്ക് ചെയ്യാനാവില്ല. നമുക്ക് എന്താണ് ചെയ്യാന്‍ കഴിയുന്നത് അത് ഭംഗിയായി ചെയ്യുക എന്നതാണ്. എല്ലാവരും വളരെ ഭംഗിയായി അവരുടെ ജോലി കൃത്യമായി ചെയ്യുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു” - ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഫഹദ് ഫാസില്‍ പറയുന്നു.
കരിയറില്‍ ഒരു ഇടര്‍ച്ചയ്ക്ക് ശേഷം മടങ്ങിവന്ന് ഫഹദ് ചെയ്ത മഹേഷിന്‍റെ പ്രതികാരം മെഗാഹിറ്റായി. ആ സിനിമ ഒന്നരമാസത്തിന് ശേഷവും കോടികള്‍ വാരിക്കൊണ്ട് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.