മലയാളത്തില്‍ താരങ്ങളുടെ പ്രതിഫലം കുത്തനെ ഉയരുകയാണ്. മോഹന്‍ലാലിനും മമ്മൂട്ടിക്കും ദിലീപിനും കോടികളാണ് പ്രതിഫലം. എന്നാല്‍ പ്രതിഫലം ഉയര്‍ന്നതൊന്നും അവരുടെ പ്രൊജക്ടുകളുടെ എണ്ണത്തില്‍ കുറവുവരുത്തിയിട്ടില്ല. വര്‍ഷം അഞ്ചും ആറും ചിത്രങ്ങളാണ് മമ്മൂട്ടിയുടെയും ലാലിന്‍റെയുമായി പുറത്തുവരുന്നത്.
മികച്ച സാറ്റലൈറ്റ് റൈറ്റ് കിട്ടുന്നു എന്നതുകൊണ്ട് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും ദിലീപിന്‍റെയും പ്രതിഫലം നിര്‍മ്മാതാക്കള്‍ക്ക് ഒരു പ്രശ്നമല്ല. മലയാളത്തില്‍ യുവതാരങ്ങളുടെയും പ്രതിഫലം കുതിച്ചുയരുകയാണെന്നാണ് പുതിയ വാര്‍ത്ത.
ഒരു കോടി രൂപയാണ് പൃഥ്വിരാജ് പ്രതിഫലം പറ്റുന്നതെന്ന് വെള്ളിനക്ഷത്രം റിപ്പോര്‍ട്ട് ചെയ്തു. പൃഥ്വിരാജിന്‍റെ ചിത്രങ്ങള്‍ തുടര്‍ച്ചയായി ഹിറ്റാകുന്നതിന്‍റെ പശ്ചാത്തലത്തിലാണ് താരം പ്രതിഫലമുയര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്.
അടുത്ത പേജില്‍ - ദുല്‍ക്കര്‍, ഫഹദ്, നിവിന്‍ പോളി എന്നിവരുടെ പ്രതിഫലമെത്ര?
യുവതാരങ്ങളില്‍ ഏറ്റവും ഡിമാന്‍റുള്ള താരങ്ങള്‍ ഫഹദ് ഫാസിലും ദുല്‍ക്കര്‍ സല്‍മാനും നിവിന്‍ പോളിയുമാണ്. നിവിന്‍ പോളി ഈ വര്‍ഷം അഭിനയിച്ച സിനിമകളെല്ലാം ഹിറ്റാണ്. നിവിന്‍ ഇപ്പോള്‍ 50 ലക്ഷം രൂപയാണ് പ്രതിഫലം പറ്റുന്നത്.
ഒന്നാന്തരം അഭിനേതാവ് എന്ന നിലയില്‍ ഫഹദ് ഫാസിലിന് അവസരങ്ങളുടെ പെരുമഴയാണ്. 70 ലക്ഷം രൂപയാണ് ഫഹദ് പ്രതിഫലം പറ്റുന്നത്.