തമിഴകം കീഴടക്കുകയാണ് മോഹന്‍ലാലിന്‍റെ പുലിമുരുകന്‍. ഇത്രയും ഉജ്ജ്വലമായ ആക്ഷന്‍ മുഹൂര്‍ത്തങ്ങളുള്ള സിനിമകള്‍ അപൂര്‍വ്വമാണെന്നാണ് തമിഴ് ജനതയുടെ ഏകാഭിപ്രായം. മാത്രമല്ല, ഈ ചിത്രത്തിലൂടെ തമിഴ്നാട്ടില്‍ മോഹന്‍ലാലിന്‍റെ താരമൂല്യം കുത്തനെ ഉയര്‍ന്നിരിക്കുകയാണ്.
കഴിഞ്ഞ ദിവസം 305 തിയേറ്ററുകളിലാണ് പുലിമുരുകന്‍റെ തമിഴ് പതിപ്പ് തമിഴ്നാട്ടില്‍ റിലീസായത്. ഒരു ഡബ്ബിംഗ് പതിപ്പ് ഇത്രയധികം തിയേറ്ററുകളില്‍ റിലീസാകുന്നത് തമിഴ്നാട്ടില്‍ ആദ്യമാണ്. വന്‍ ജനത്തിരക്കാണ് അന്നുതന്നെ തിയേറ്ററുകളില്‍ അനുഭവപ്പെട്ടത്. മൌത്ത് പബ്ലിസിറ്റി കൂടിയായതോടെ ചിത്രം സൂപ്പര്‍ഹിറ്റായിരിക്കുകയാണ്.
തമിഴിലെ ഏറ്റവും പുതിയ റിലീസുകളായ മരഗത നാണയം, ക്ഷത്രിയന്‍ തുടങ്ങിയവ ബോക്സോഫീസില്‍ കിതയ്ക്കുമ്പോഴാണ് പുലിമുരുകന്‍റെ തകര്‍പ്പന്‍ പ്രകടനം. തമിഴകത്തുനിന്ന് ഈ സിനിമ 100 കോടി കളക്ഷന്‍ സ്വന്തമാക്കുന്ന നിലയിലാണ് ഇപ്പോഴത്തെ പെര്‍ഫോമന്‍സ്.