പുലിമുരുകനും ആറാം തമ്പുരാനും വമ്പന്‍ ഹിറ്റായതിന് മറ്റൊരു കാരണമുണ്ട്!

ബുധന്‍, 18 ജനുവരി 2017 (15:07 IST)
മോഹന്‍ലാല്‍ സിനിമകള്‍ക്ക് വമ്പന്‍ ബിസിനസ് നടക്കുന്ന കാലമാണിത്. ദൃശ്യവും ഒപ്പവും പുലിമുരുകനുമൊക്കെ മലയാള സിനിമാചരിത്രത്തിലെ എക്കാലത്തെയും വലിയ വിജയമാണ് കരസ്ഥമാക്കിയത്.
 
എന്നാല്‍ ഈ സിനിമകളുടെയെല്ലാം വിജയരഹസ്യം മോഹന്‍ലാല്‍ അല്ല എന്നൊരു രസകരമായ സംസാരം സോഷ്യല്‍ മീഡിയയിലും സിനിമയുടെ അണിയറയിലും നടക്കുന്നുണ്ട്. ഈ സിനിമകളൊക്കെ വിജയിച്ചത് ആന്‍റണി പെരുമ്പാവൂര്‍ കാരണമാണത്രേ!
 
മോഹന്‍ലാലിന്‍റെ ചരിത്രവിജയങ്ങളായ കിലുക്കത്തിലും ആറാം തമ്പുരാനിലും ഒപ്പത്തിലും ദൃശ്യത്തിലും പുലിമുരുകനിലുമെല്ലാം ആന്‍റണി പെരുമ്പാവൂര്‍ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ആന്‍റണി ഏതൊക്കെ മോഹന്‍ലാല്‍ ചിത്രങ്ങളില്‍ മുഖം കാണിച്ചിട്ടുണ്ടോ ആ സിനിമകളൊക്കെ ചരിത്രവിജയം നേടിയിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടുപിടിത്തം.
 
ഈയിടെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംവിധായകന്‍ മേജര്‍ രവിയും ഇക്കാര്യം പറയുകയുണ്ടായി. എന്തായാലും മലയാള സിനിമാലോകത്ത് ആന്‍റണി പെരുമ്പാവൂരിന്‍റെ താരമൂല്യം ഉയരുകയാണ്. 

വെബ്ദുനിയ വായിക്കുക