പരാജയത്തിന് കണക്കുതീര്‍ക്കും, ജോഷിയും മോഹന്‍ലാലും വീണ്ടും!

ചൊവ്വ, 17 മെയ് 2016 (20:30 IST)
‘ലൈലാ ഓ! ലൈലാ’ ഒരു ദുരന്തമായിരുന്നു എന്ന് ആര്‍ക്കാണ് അറിയാത്തത്? മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും വലിയ പരാജയങ്ങളില്‍ ഒന്ന്. അതിനുമുമ്പ് ജോഷിയും മോഹന്‍ലാലും ഒന്നിച്ച ലോക്പാല്‍ എന്ന സിനിമയ്ക്കും സമാനമായ വിധിയായിരുന്നു.
 
എന്നാലിതാ, പരാജയങ്ങള്‍ക്ക് കണക്കുതീര്‍ക്കാന്‍ ജോഷിയും മോഹന്‍ലാലും വീണ്ടും വരുന്നു. അതേ, ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന് മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയിരിക്കുന്നു. 
 
രണ്ട് തിരക്കഥകളാണ് ജോഷി ഒരേസമയം തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്. ഒന്ന് മോഹന്‍ലാലിനും ഒന്ന് ദിലീപിനും. ഇതില്‍ ആദ്യം തിരക്കഥ പൂര്‍ത്തിയാകുന്ന സിനിമ ആദ്യം ആരംഭിക്കും.
 
ദിലീപ് സിനിമയ്ക്ക് തിരക്കഥയെഴുതുന്നത് സിബി കെ തോമസ് - ഉദയ്കൃഷ്ണ ടീമാണ്. ആ പ്രൊജക്ടിന് വാളയാര്‍ പരമശിവം എന്നാണ് പേര്. ഈ വര്‍ഷം തന്നെ മോഹന്‍ലാല്‍ ചിത്രവും ദിലീപ് ചിത്രവും പ്രദര്‍ശനത്തിനെത്തിക്കാനാണ് ജോഷി ഒരുങ്ങുന്നത്.

വെബ്ദുനിയ വായിക്കുക