നിവിനെ അറിയില്ലെന്ന് പറഞ്ഞാല്‍ അത്ര വിഷമിക്കാനൊന്നുമില്ല, മമ്മൂട്ടിയും മോഹന്‍ലാലും ആരാ? - ശാന്തി കൃഷ്ണ ചോദിക്കുന്നു

തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2017 (09:00 IST)
നീണ്ട വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശാന്തി കൃഷ്ണ മലയാളത്തില്‍ അഭിനയിച്ച ചിത്രമാണ് ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’. നിവിന്‍ പോളിയാണ് ചിത്രത്തിലെ നായിക. അല്‍ത്താഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ ശക്തമായ ഒരു വീട്ടമ്മയുടെ റോളാണ് ശാന്തി കൃഷ്ണ കൈകാര്യം ചെയ്തിതിരിക്കുന്നത്.
 
നിവിന്‍ പോളിയുടെ അമ്മയായിട്ടാണ് അഭിനയിക്കേണ്ടതെന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍ ‘ആരാണ് നിവിനെന്ന് ചോദിച്ചതും ഗൂഗിളില്‍ നിന്നുമാണ് നിവിനെ തിരിച്ചറിഞ്ഞതെന്നും’ ശാന്തി കൃഷ്ണ പറഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു. നിവിനെ അറിയില്ല എന്ന് പറഞ്ഞതിന് ഇത്ര കാര്യമാക്കേണ്ടതില്ല എന്നാണ് ശാന്തി കൃഷ്ണ ഇപ്പോള്‍ പറയുന്നത്.
 
നിവിന്‍ പോളിയെ അറിയില്ല എന്ന് പറഞ്ഞതിന് ഇത്ര വിഷമിക്കേണ്ട കാര്യമൊന്നുമില്ല. മമ്മൂട്ടിയും മോഹന്‍ലാലും ആരാ എന്നാണ് ശാന്തികൃഷ്മയുടെ ചോദ്യം. ഒരു പ്രമുഖ ചാനലിലെ കുക്കറി ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് ശാന്തി പ്രതികരിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍