നയന്‍താരയെക്കുറിച്ച് ചിമ്പു പറയുന്നു - ഇത് നമ്മ ആള്!
വ്യാഴം, 30 ജനുവരി 2014 (16:57 IST)
PRO
നയന്‍താരയും ചിമ്പുവും ഒന്നിക്കുന്ന തമിഴ് ചിത്രത്തിന് ‘ഇത് നമ്മ ആള്’ എന്ന് പേരിട്ടു. ഇരുവരുടെയും പ്രണയത്തിനും വേര്‍പിരിയലിനും ശേഷം വീണ്ടും ഒന്നിക്കുന്ന സിനിമ എന്ന നിലയില്‍ ഈ പേര് ഏറെ കൌതുകമുണര്‍ത്തുന്നതാണ്.
“ഈ ചിത്രത്തിലെ നായികയായി നയന്‍താര വരുന്നതിന് മുമ്പ് രണ്ട് പേരുകള്‍ ഞങ്ങള്‍ മനസില്‍ ആലോചിച്ചിരുന്നു. കതവൈ തുറ കാതല്‍ വരട്ടും, ലവ്വന്നാ ലവ് അപ്പടി ഒരു ലവ് - എന്നിവയായിരുന്നു ഞങ്ങള്‍ കണ്ടെത്തിയ പേരുകള്‍. എന്നാല്‍ നയന്‍സ് ഈ സിനിമയില്‍ നായികയായതോടെ കൂടുതല്‍ വലിയ സ്ട്രൈക്കിംഗ് ടൈറ്റില്‍ വേണമെന്ന് തോന്നി. നയന്‍താരയെ ചിമ്പു ഓരോ തവണ കാണുമ്പോഴും ‘ഇത് നമ്മ ആള് സാര്‍’ എന്ന് ഫീല്‍ ചെയ്യുന്ന രീതിയില്‍ ഒട്ടേറെ സീനുകള്‍ പടത്തില്‍ ഉണ്ട്. അതുകൊണ്ട് പടത്തിന്റെ പേരുതന്നെ ‘ഇത് നമ്മ ആള്’ എന്ന് വയ്ക്കാമെന്ന ആശയം വന്നു” - സംവിധായകന് പാണ്ഡിരാജ് വെളിപ്പെടുത്തുന്നു.
അടുത്ത പേജില്‍ - നയന്‍താരയെ പെണ്ണുകാണാന്‍ ചിമ്പു!
PRO
നയന്‍താരയെ പെണ്ണുകാണാന്‍ ചിമ്പു വരുന്ന സീന്‍. ചിമ്പുവിനൊപ്പം തമിഴിലെ പുതിയ കോമഡി സെന്സേഷന് സൂരിയുമുണ്ട്. ചടങ്ങ് നടക്കുന്നതിനിടയില്‍ നയന്‍താര ചിമ്പുവിനോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട് - “പെണ്‍കുട്ടികളില്‍ നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം എന്താ?”
ഉടന്‍ തന്നെ സൂരിയുടെ മറുപടി - “ഇവന് പെണ്ണ് എന്ന് എഴുതിക്കാണിക്കുന്നതുപോലും ഇഷ്ടമാണ്”.
ഈ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ നയന്‍താര ചിരിച്ചുചിരിച്ച് വശംകെട്ടു. ‘അവര്‍ അപ്പോള്‍ ചിരിച്ച ചിരി ഹോംവര്‍ക്ക് ചെയ്ത് വന്ന് ചിരിച്ചതാണെന്ന് പറയാനാകില്ലല്ലോ’ - നയന്‍താരയും ചിമ്പുവും തമ്മില്‍ സിനിമയുടെ ലൊക്കേഷനില്‍ എങ്ങനെ പെരുമാറുന്നു എന്ന് സംവിധായകന് പാണ്ഡിരാജിന്റെ ഈ മറുപടി തന്നെ ധാരാളം!
അടുത്ത പേജില്‍ - ചിമ്പുവിന്റെയും നയന്‍സിന്റെയും പ്രണയം തന്നെയാണ് കഥ!
PRO
ഒരു ഒന്നാന്തരം റൊമാന്റിക് കോമഡി സിനിമയാണ് ‘ഇത് നമ്മ ആള്’ എന്ന് സംവിധായകന് തന്നെ വ്യക്തമാക്കുന്നു. “പ്രണയം മാത്രമാണ് ഈ സിനിമയുടെ കഥ. നയന്‍താരയുടെയും ചിമ്പുവിന്റെയും കഥാപാത്രങ്ങള്‍ തമ്മിലുള്ള പ്രണയവും അവരുടെ കെമിസ്ട്രിയുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ചിമ്പു ഈ ചിത്രത്തില്‍ ഒരു പ്രണയ പരാജിതനാണ്. അങ്ങനെ കഴിയവേ, വീട്ടുകാര്‍ ചിമ്പുവിന് ഒരു വിവാഹം ആലോചിക്കുന്നു. അങ്ങനെ കണ്ടെത്തുന്ന പെണ്‍കുട്ടിയാണ് നയന്‍താര. നിശ്ചയം കഴിഞ്ഞ് ആറുമാസം കഴിഞ്ഞാണ് കല്യാണം. ഈ ആറുമാസത്തിനുള്ളില്‍ ഇവര്‍ക്കിടയില്‍ പൂക്കുന്ന പ്രണയമാണ് കഥ” - പാണ്ഡിരാജ് വെളിപ്പെടുത്തുന്നു.
അടുത്ത പേജില്‍ - എന്തുവന്നാലും ഈ ചിത്രത്തില്‍ ഞാന്‍ അഭിനയിക്കും!
PRO
ഈ ചിത്രത്തിന് ഓപ്പണിംഗില്‍ പാട്ടില്ല. വലിയ ആക്ഷന്‍ സീനുകളില്‍ ഇല്ല. “അതൊന്നും വേണ്ട. ഒന്നും ഇല്ലെങ്കിലും ഞാന്‍ ഈ പടം ചെയ്യും. കാരണം, ഈ കഥയ്ക്ക് എന്റെ ജീവിതവുമായി സാദൃശ്യമുണ്ട്” - ചിമ്പു ഇങ്ങനെയാണ് തന്നോട് പറഞ്ഞതെന്ന് പാണ്ഡിരാജ് വ്യക്തമാക്കുന്നു.
“ചിമ്പുവും നയന്‍താരയും നല്ല സുഹൃത്തുക്കളായിത്തന്നെയാണ് പെരുമാറുന്നത്. ഇരുവരും തമ്മില്‍ ഒരു ഈഗോയുമില്ല. ചില ഡയലോഗുകള്‍ പറയുമ്പോള്‍ അത് അവരുടെ പഴയ ജീവിതകാലത്തെ ഓര്‍മ്മിപ്പിക്കുമെങ്കിലും യാതൊരു വൈഷമ്യവും കാട്ടാതെ അവര്‍ അഭിനയിക്കുന്നു” - പാണ്ഡിരാജ് വ്യക്തമാക്കി.