ധനുഷിന് ആശംസകളുമായി രണ്‍ബീര്‍ കപൂര്‍

വ്യാഴം, 6 ജൂണ്‍ 2013 (17:22 IST)
WD
WD
തമിഴ് സൂപ്പര്‍ താരം ധനുഷിന് ഒരു കൂട്ടുകാരനെ കിട്ടി, വേറെ ആരുമല്ല സാക്ഷാല്‍ ബോളിവുഡ് ചോക്ലേറ്റ് ഹീറോ രണ്‍ബീര്‍ കപൂര്‍. ധനുഷിന്റെ പുതിയ ഹിന്ദി ചിത്രം രാഞ്ജനയുടെ ട്രെയിലര്‍ കണ്ട് രണ്‍ബീര്‍ ധനുഷിനെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചുവെന്നാണ് ബോളിവുഡിലെ പുതിയ വാര്‍ത്ത.

മുംബൈയില്‍ രാഞ്ജനയുടെ ട്രെയിലര്‍ ചടങ്ങുകളുടെ തിരക്കിലാണ് ധനുഷ് ഇപ്പോള്‍. ട്രെയിലര്‍ കണ്ട രണ്‍ബീര്‍ ധനുഷിനെ ഉടന്‍ ഫോണില്‍ വിളിച്ച് അഭിനദിക്കുകയായിരുന്നു. ധനുഷിന്റെ വ്യത്യസ്തമായ രൂപഭാവം തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞ രണ്‍ബീര്‍ മുന്നോട്ടുള്ള സിനിമ ജീവിതത്തില്‍ ആവശ്യമുള്ളപ്പോള്‍ ധനുഷിനെ വിളിക്കുമെന്ന് പറഞ്ഞുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ധനുഷിന്റെ പുതിയ ചിത്രത്തിന് എല്ലാവിധ ആശംസകള്‍ നേരുന്നുവെന്നും രണ്‍ബീര്‍ പറഞ്ഞു. ഹിന്ദി ലോകം ധനുഷിന്റെ രാഞ്ജനക്കായി കാത്തിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക