ദൃശ്യം കണ്ട രജനി വണ്ടറടിച്ചു!; “എന്നാ പടം, എന്നാ അഭിനയം”
വെള്ളി, 11 ഏപ്രില്‍ 2014 (18:09 IST)
PRO
PRO
ഇന്ത്യന്‍ സിനിമയുടെ ഷോമാന്‍ രജനികാന്ത് ‘ദൃശ്യം’ കണ്ട് വണ്ടറടിച്ചു. കണ്ട ഉടന്‍ മോഹന്‍ലാലിനെ വിളിച്ചു. അതും പല തവണ. എന്നാല്‍ ലാല്‍ ഫോണ്‍ എടുത്തില്ല. ലാലും സ്റ്റൈല്‍ മന്നനും തമ്മില്‍ പ്രശ്നമായത് കൊണ്ടൊന്നുമല്ല. ദോഹയില്‍ ഷൂട്ടിംഗ് തിരക്കിലായിരുന്നു ലാല്‍. കൂടാതെ വിളിച്ച നമ്പര്‍ ലാലിന് പരിചിതവുമായിരുന്നില്ല.
എന്നാല്‍ രജനീകാന്താണ് വിളിച്ചതെന്ന് അറിഞ്ഞ് തിരിച്ചുവിളിക്കാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും വിളിച്ചു. തന്റെ പഞ്ച് ഡയലോഗ് പോലെ രജനി പറഞ്ഞു, “ലാല്‍, ദൃശ്യം കണ്ടു, എന്നാ പടം, എന്നാ അഭിനയം”
അടുത്ത പേജില്‍: ശിവാജിയില്‍ വില്ലന്‍ മോഹന്‍ലാലായിരുന്നു!
PRO
PRO
രജനികാന്തിന്റെ ശിവാജിയില്‍ വില്ലന്‍ മോഹന്‍ലാലായിരുന്നു. ഈ വിവരം വെളിപ്പെടുത്തിയത് മോഹന്‍ലാല്‍ തന്നെയാണ്.
ആ റോള്‍ ചെയ്യാതിരുന്നതിന്റെ കാര്യം ലാല്‍ ഇങ്ങനെ വിശദീകരിക്കുന്നു: “'ശിവാജി' എന്ന ചിത്രത്തില്‍ ഒരു സമാഗമ സാധ്യത ഞങ്ങള്‍ക്ക് മുന്നില്‍ തെളിഞ്ഞിരുന്നു. നായകനായ രജനികാന്തിനെ എതിരിടുന്ന വില്ലന്‍വേഷമായിരുന്നു സംവിധായകന്‍ ഷങ്കര്‍ എനിക്ക് വേണ്ടി രൂപപ്പെടുത്തിയിരുന്നത്. പക്ഷെ ഒരുപാട് ദിവസങ്ങള്‍ ചിത്രീകരണത്തിന് വേണ്ടി വരും എന്ന കാരണത്താല്‍ ആ പ്രോജക്ടില്‍ നിന്നും എനിക്ക് പിന്മാറേണ്ടി വന്നു“. പിന്നീട് സുമന്‍ ആണ് വില്ലനായത്.
അടുത്ത പേജില്‍: ‘ചെയ്യുന്നതെല്ലാം സ്റ്റൈല്‍ ആക്കുന്ന താരം, അതാണ് രജനി’
PRO
PRO
‘ചെയ്യുന്നതെല്ലാം സ്റ്റൈല്‍ ആക്കുന്ന താരം, അതാണ് രജനി’ എന്നാണ് ലാല്‍ രജനിയെ വിശേഷിപ്പിക്കുന്നത്. സിനിമയില്‍ എന്ത് ചെയ്താലും അതൊരു സ്റ്റൈല്‍ ആയി മാറുക. എന്നത് രജനികാന്തിന് മാത്രം ലഭിച്ച അപൂര്‍വ്വ ഭാഗ്യമാണ്. ഒരു മുഷിപ്പുമില്ലാതെ പ്രേക്ഷകര്‍ക്ക് ആ ഭാവഭേദങ്ങള്‍ സ്വീകരിക്കാന്‍ കഴിയും. വേറൊരാള്‍ചെയ്‌താല്‍ ഒരുപക്ഷെ അത്രത്തോളം നന്നാകില്ല എന്ന തോന്നല്‍ പ്രേക്ഷകരില്‍ അവശേഷിപ്പിക്കുന്നതില്‍ രജനികാന്തിലെ നടന് അപാരമായ സിദ്ധിയുണ്ട്.
അഭ്രപാളിയില്‍ തിയേറ്ററിനെ അക്ഷരാര്‍ഥത്തില്‍ ഇളക്കിമറിക്കുന്ന ഒരു പ്രതിഭാസമാണ് രജനികാന്ത്. എന്നാല്‍ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും മനസ്സിനെ നവീകരിച്ചു കൊണ്ടേയിരിക്കുന്ന ഒരു സാധാരണ മനുഷ്യനാണ് അദ്ദേഹമെന്നും ലാല്‍ പറയുന്നു.
വാല്‍ക്കഷ്ണം: നമ്മുടെ മമ്മൂക്കയ്ക്കും ലാലേട്ടനും ഇക്കാര്യത്തില്‍ ഒരു സമാനതയുണ്ട്. മമ്മൂക്കയ്ക്ക് ഇതുവരെ കമല്‍ഹാസനോടൊപ്പവും ലാലേട്ടന് ഇതുവരെ രജനികാന്തിനൊപ്പവും അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ല.