അങ്ങനെയാണെങ്കില്‍, ആദ്യമായി ഐഫോണില്‍ ചിത്രീകരിക്കുന്ന മെയിന്‍സ്ട്രീം സിനിമയെന്ന ഖ്യാതി കിംഗ് ലയറിന് ലഭിക്കും. ചിത്രത്തില്‍ ‘പ്രേമം’ നായിക മഡോണ സെബാസ്റ്റിയന്‍ ദിലീപിന്‍റെ ജോഡിയാകും. അഞ്ജലി എന്നാണ് മഡോണ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.
കിംഗ് ലയര്‍ ക്രിസ്മസ് റിലീസായിരിക്കും. മഡോണ നായികയാകുന്ന രണ്ടാമത്തെ മലയാള ചിത്രമായിരിക്കും ഇത്. പ്രേമത്തില്‍ നിവിന്‍ പോളിയുടെ ജോര്‍ജ്ജ് എന്ന കഥാപാത്രം ഒടുവില്‍ വിവാഹം കഴിക്കുന്ന സെലിന്‍ എന്ന പെണ്‍കുട്ടിയെയാണ് മഡോണ അവതരിപ്പിച്ചത്. നളന്‍ കുമാരസ്വാമി സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തില്‍ വിജയ് സേതുപതിയുടെ നായികയായി മഡോണ അഭിനയിക്കുന്നുണ്ട്.