2013ലെ താരനിശയ്ക്കിടയില്‍ നടന്‍ ദിലീപും ഇപ്പോള്‍ ആക്രമിക്കപ്പെട്ട നടിയുമായി പ്രശ്നമുണ്ടായപ്പോള്‍ അവരെ പിടിച്ചുമാറ്റിയത് താനാണെന്ന് നടന്‍ സിദ്ദിക്ക് പൊലീസിന് മൊഴി നല്‍കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിദ്ദിക്കിനെ ചോദ്യം ചെയ്യവേയാണ് അന്വേഷണസംഘത്തോട് സിദ്ദിക്ക് ഇങ്ങനെ മൊഴി നല്‍കിയത്.
അന്ന് പ്രശ്നമുണ്ടായപ്പോള്‍ ആരൊക്കെ അതിന് സാക്ഷികളായിരുന്നു, പിടിച്ചുമാറ്റാന്‍ ആരൊക്കെയാണ് എത്തിയത്, എന്തായിരുന്നു സംഭവം തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് സിദ്ദിക്കിനോട് ചോദിച്ചറിഞ്ഞതെന്നാണ് വിവരം. ദിലീപുമായി ഏറ്റവും അടുപ്പമുള്ളയാള്‍ എന്ന നിലയിലാണ് സിദ്ദിക്കിനെ പൊലീസ് ചോദ്യം ചെയ്തത്.
മാത്രമല്ല, സിദ്ദിക്കും ദിലീപും തമ്മില്‍ എന്തെങ്കിലും സാമ്പത്തിക ഇടപാടുകളുണ്ടോയെന്നും അന്വേഷണസംഘം ചോദിച്ചറിഞ്ഞതായാണ് റിപ്പോര്‍ട്ട്. ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ആലുവ പാലസില്‍ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ അന്ന് കൂട്ടിക്കൊണ്ടുപോകാനെത്തിയത് സിദ്ദിക്കായിരുന്നു.
ആ അടുപ്പം മനസിലാക്കിയാണ് ഇപ്പോല്‍ സിദ്ദിക്കിനെ ചോദ്യം ചെയ്തിരിക്കുന്നത്.