താരരാജാക്കന്മാര്‍ വിചാരിച്ചാല്‍ ഒരു തേങ്ങയും നടക്കില്ല: ഇന്നസെന്റ്
വെള്ളി, 17 ഫെബ്രുവരി 2012 (13:37 IST)
PRO
PRO
പുതുമുഖങ്ങള്‍ മുന്നോട്ടുവന്ന് കഴിവ് തെളിയിച്ചാല്‍ താരരാജാക്കന്മാര്‍ പുറത്താവുമെന്ന് താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടിയായ നടന്‍ ഇന്നസെന്റ്. താരരാജാക്കന്മാര്‍ വിചാരിച്ചാല്‍ ഇവിടെ ഒരു തേങ്ങയും നടക്കില്ലെന്നും ഇന്നസെന്റ് പറഞ്ഞു.
താനും ഒരു താരരാജാവാണെന്നും പുതിയ കുട്ടികള്‍ വന്ന് കഴിവ് തെളിയിച്ചാല്‍ താനും നാളെ പുറത്താകുമെന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.
കോതമംഗലത്ത് മാര്‍ച്ച് 10 മുതല്‍ 15 വരെ നടക്കുന്ന ചലചിത്രമേളയുടെ സ്വാഗതസംഘം ഓഫിസ് ഉത്ഘാടനം ചെയ്യാനെത്തിയ ഇന്നസെന്റ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.