തന്നെ അറേബ്യന്‍ തീവ്രവാദിയെന്ന് വിളിച്ചു; പ്രിയങ്ക ചോപ്ര
വ്യാഴം, 23 ജനുവരി 2014 (13:23 IST)
PRO
അമേരിക്കയിലെ ഒരു ഫുട്ബോള്‍ ടീമിന്റെ ആരാധകര്‍ തന്നെ അറേബ്യന്‍ തീവ്രവാദിയായി ചിത്രീകരിച്ചിരുന്നുവെന്ന് പ്രമുഖ ബോളിവുഡ് നടി പ്രിയങ്ക ചോപ്ര വെളിപ്പെടുത്തി. ‘തെ വോള്‍ സ്ട്രീറ്റ്’ ജേര്‍ണലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്ക ചോപ്ര ഈ വിവാദം പരാമര്‍ശം വെളിപ്പെടുത്തിയത്.
PRO
വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമേരിക്കയില്‍ എത്തിയ തന്നെ കുറെ ഫുട്ബോള്‍ ആരാധകര്‍ നിറത്തിന്റെ പേരില്‍ അറേബ്യന്‍ തീവ്രവാദിയെന്ന് വിളിച്ചുവെന്നാണ് പ്രിയങ്ക പറഞ്ഞത്. ഇതില്‍ മാനസികമായി തകര്‍ന്ന താന്‍ തീര്‍ത്തും വിഷമത്തോടെയാണ് രാജ്യം വിട്ടതെന്നും പ്രിയങ്ക പറഞ്ഞു.
PRO
നിറത്തിന്റെ പേരില്‍ ഇത്തരത്തില്‍ മനുഷ്യരെ ക്രൂശിക്കപ്പെടുന്നതില്‍ അതീവ ദു:ഖിതയായിയെന്നും പ്രിയങ്ക പറയുന്നു. ചെറുപ്പത്തില്‍ വംശീയമായി അധിക്ഷേപങ്ങള്‍ അനുഭവിക്കാന്‍ ഇടയായ തനിക്ക് ഇത്തരത്തിലുള്ള ആരോപണങ്ങളെ എങ്ങനെ നേരിടാന്‍ അറിയാമെന്നും പ്രിയങ്ക പറഞ്ഞു.
PRO
രണ്ടായിരത്തില്‍ മിസ് വേള്‍ഡ് കിരീടം ചൂടിയ സുന്ദരിയാണ് പ്രിയങ്ക ചോപ്ര. ഇത്തരത്തിലുള്ള പരാമര്‍ശങ്ങളെ ധീരമായി നേരിട്ട് മുന്നോട്ട് പോകാനാണ് തന്റെ തീരുമാനമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.