തനുവിന്‍റെ ഭര്‍ത്താവാകാന്‍ പൃഥ്വി വരുമോ?

തിങ്കള്‍, 28 മെയ് 2012 (14:33 IST)
PRO
കഴിഞ്ഞ വര്‍ഷം ഹിന്ദിയില്‍ മെഗാഹിറ്റായ ചിത്രമാണ് ‘തനു വെഡ്സ് മനു’. മാധവനും കങ്കണ റനൌത്തും ജോഡിയായ ഈ ചിത്രം സംവിധാനം ചെയ്തത് ആനന്ദ് റായിയാണ്. 18 കോടി രൂപ മുതല്‍ മുടക്കിയ സിനിമ 56 കോടി രൂപയാണ് വാരിക്കൂട്ടിയത്.

ഈ ചിത്രം തെലുങ്കിലേക്കും തമിഴിലേക്കും റീമേക്ക് ചെയ്യുന്നതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ പുതിയ റിപ്പോര്‍ട്ട്, ‘തനു വെഡ്സ് മനു’ മലയാളത്തിലേക്കും റീമേക്ക് ചെയ്യുന്നു. നിര്‍മ്മാതാവ് ശൈലേഷ് സിംഗ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മാധവന്‍ തകര്‍ത്തഭിനയിച്ച മനു എന്ന കഥാപാത്രമായി പൃഥ്വിരാജിനെയാണ് ആലോചിക്കുന്നത്. നായികയെ നിശ്ചയിച്ചുകഴിഞ്ഞതായാണ് വിവരം. ‘ഹൈഡ് ആന്‍റ് സീക്ക്’ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ സോണിയ മന്‍ ആണ് തനു വെഡ്സ് മനുവിലും നായിക.

പൃഥ്വി സമ്മതം മൂളിയാല്‍ ഈ വര്‍ഷം തന്നെ ഈ പ്രൊജക്ട് ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചനകള്‍.

വെബ്ദുനിയ വായിക്കുക