മോഹന്‍ലാല്‍ നായകനാകുന്ന ജാപ്പനീസ് ചിത്രമായ‘നായര്‍സാനില്‍’ അതിഥി വേഷത്തില്‍ എത്തുന്ന ആക്ഷന്‍താരം ജാക്കിച്ചാന് ലഭിക്കുന്ന ശമ്പളം എത്രയായാരിക്കും. മോഹന്‍ലാലിന് ലഭിക്കുന്ന പ്രതിഫലത്തിന്‍റെ ആറിരട്ടിയാണ് ജാക്കിച്ചാന് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
നാല് കോടി ഡോളറാണ് സിനിമയുടെ മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്. സിനിമയില്‍ 125 ദിവസം അഭിനയിക്കുന്നതിന് മോഹന്‍ലാലിന് ലഭിക്കുന്നത് അഞ്ച് കോടി രൂപയാണെങ്കില്‍ പന്ത്രണ്ട് ദിവസം അഭിനയിക്കുന്ന ജാക്കിച്ചാന് മുപ്പത് കോടിയാണ് പ്രതിഫലം.
ആധുനിക ജപ്പാന്‍റെ ശില്‌പികളില്‍ ഒരാളെന്ന് പോലും വിശേഷിപ്പിക്കപ്പെടുന്ന മലയാളി അയ്യപ്പന്‍ പിള്ള മാധവന്‍ നായരെ കുറിച്ചുള്ള സിനിമ നിര്‍മ്മിക്കുന്നത് മോര്‍ഫസ് വെഞ്ച്വേഴ്‌സ് ആണ്.
മംഗോളിയയിലേയും ജപ്പാനിലേയും ബ്രട്ടീഷ് ആധിപത്യത്തിനെതിരെ ശബ്ദമുയര്‍ത്തിയവരില്‍ പ്രധാനിയായിരുന്നു ‘നായര്‍സാന്‍’ എന്ന് വിളിപ്പേരുള്ള മാധവന്‍ നായര്‍. സിനിമയുടെ ചിത്രീകരണം സെപ്‌തംബറില്‍ ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. മംഗോളിയയിലും ജപ്പാനിലും ഇന്ത്യയിലുമാണ് സിനിമയുടെ ചിത്രീകരണം നടക്കുക. എ ആര്‍ റഹ്മാനാണ് സിനിമയുടെ സംഗീതം ഒരുക്കുന്നത്.
ജപ്പാനില്‍ സ്ഥിരതാമസമാക്കിയ മാധവന്‍ നായരെ ജപ്പാനിലെ തൊഴിലാളികള്‍ സ്‌നേഹപൂര്‍വ്വം വിളിച്ചിരുന്നത് ‘നായര്‍സാന്‍’ എന്നായിരുന്നു. ജപ്പാനിലെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതി 1984ല്‍ അദ്ദേഹത്തിന് സമ്മാനിക്കപ്പെട്ടു. 1990 അദ്ദേഹം അന്തരിച്ചു.