ജനപ്രിയന് പിന്നാലെ മെഗാസ്റ്റാറും പൊലീസ് വലയില്‍ !; സോഷ്യല്‍ മീഡിയ മാനേജര്‍ പറയുന്നു...

ഞായര്‍, 23 ജൂലൈ 2017 (14:33 IST)
സിനിമാ താരങ്ങളുടെ പേരില്‍ പലതരത്തിലുള്ള വ്യാജ വാര്‍ത്തകളും പടച്ചുവിടുന്നത് ചിലര്‍ക്ക് ഒരു  ഹോബിയാണ്. ഇപ്പോഴിതാ മെഗാസ്റ്റാര്‍ മമ്മൂട്ടിയുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ജനപ്രിയ നായകന്‍ ദിലീപിന്റെ അറസ്റ്റിന് പിന്നാലെയാണ് മെഗാസ്റ്റാറിനെ കള്ളക്കടത്ത് നടത്തുന്നതിനിടെ  പൊലീസ് പിടി കൂടിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.  
 
ഡ്യൂട്ടി അടയ്ക്കാതെ ടിവി കടത്താന്‍ ശ്രമിച്ച മമ്മൂട്ടിയെ പൊലീസ് പിടികൂടി എന്ന് പറഞ്ഞാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. കൊച്ചിയില്‍ നിന്നുള്ള വാര്‍ത്തയായിട്ടാണ് കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഈ വാര്‍ത്ത പ്രചരിക്കുന്നത്. എന്നാല്‍ ആ വാര്‍ത്ത വ്യാജമാണെന്ന് പറഞ്ഞ് മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ മാനേജര്‍ അബ്ദുള്‍ മനാഫ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.  
 
കഴിഞ്ഞ ഒരാഴ്ച്ചയായി മമ്മുക്ക സിംഗപ്പൂരിലാണുള്ളത്. പിന്നെ എങ്ങിനെയാണ് കഴിഞ്ഞ ദിവസം വൈകുന്നേരം മമ്മൂക്ക കൊച്ചി എയര്‍പ്പോര്‍ട്ടില്‍ എത്തുന്നതെന്നാണ് മനാഫ് ചോദിക്കുന്നത്. ഇത്തരത്തിലുള്ള ഫേക്ക് വാര്‍ത്തകള്‍ ഉണ്ടാക്കുമ്പോള്‍ ടൈമിംഗ് കൂടി ഒന്ന് ശ്രദ്ധിക്കണമെന്ന ഒരു ചെറിയ അപേക്ഷയുണ്ടെന്നും മമ്മുട്ടിയോടൊപ്പമുള്ള ചിത്രം ഷെയര്‍ ചെയ്ത് കൊണ്ട് മനാഫ് ഫേസ്ബുക്കല്‍ കുറിച്ചു.

വെബ്ദുനിയ വായിക്കുക