വ്യത്യസ്തമായ ലുക്കിലാണ് ചാക്കോച്ചന് ചിത്രത്തിലെത്തുന്നത്. ലമ്പടനും മുഴുക്കുടിയനുമായ കൗട്ട ശിവനെന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ബൈക്കില്‍ വരുമ്പോള്‍ ഒരാള്‍ കരിക്ക് വച്ച് എറിയുന്നതാണ് ചിത്രീകരിക്കേണ്ടത്. അപകടം പിടിച്ച രംഗമായതിനാല്‍ ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരിക്കാമെന്ന് സംവിധായകനും നിര്‍മാതാവും പറഞ്ഞെങ്കിലും താനൊറ്റക്ക് ചെയ്തോളാമെന്ന് ചാക്കോച്ചന് പറയുകയായിരുന്നു.