ഗ്യാംഗ്‌സ്റ്റര്‍ എന്ന ആഷിക് അബു ചിത്രം ഏറ്റവും നഷ്ടം വരുത്തിയത് ആര്‍ക്കാണെന്ന് ചോദിച്ചാല്‍ അത് മമ്മൂട്ടിയാണെന്നാണ് ഉത്തരം. അമിതമായ പ്രതീക്ഷകള്‍ നല്‍കി പ്രേക്ഷകരെത്തിയപ്പോള്‍ അവര്‍ പ്രതീക്ഷതൊന്നും ഇല്ലാതെ പോയ അവസ്ഥ. സംവിധായകനെന്ന നിലയിലും നിര്‍മാതാവ് എന്ന നിലയിലും സേഫ് സോണിലാണ് ആഷിഖ്. കാരണം വ്യത്യസ്തമായ പരീക്ഷണം അവതരിപ്പിച്ച ചിത്രമെന്ന നേട്ടം വിമര്‍ശനങ്ങള്‍ക്കിടെയിലും ആഷിഖിന് സ്വന്തമാണ്. ഗ്യാംഗ്സ്റ്ററിന്റെ നിര്‍മാതാവെന്ന നിലയില്‍ മുടക്കുമുതല്‍ തിരിച്ചുകിട്ടി.
ഇതിനിടെ ഗ്യാംഗ്‌സ്റ്ററിന്റെ ഹിന്ദിയിലേക്കുള്ള റീമേക്ക് അവകാശം ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ആമിര്‍ ഖാന്‍ സ്വന്തമാക്കിയെന്ന് വാര്‍ത്ത പ്രചരിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ് ചര്‍ച്ച നടത്തിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം അഞ്ച് കോടി രൂപയ്ക്ക് ആണത്രേ ചിത്രത്തിന്റെ റീമേക്ക് അവകാശം ആമിര്‍ വാങ്ങുന്നതത്രേ.
ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം അഞ്ച് കോടി രൂപയ്ക്കാണ് വിറ്റു പോയതെന്നും വാര്‍ത്തകള്‍ ഉണ്ട്. എന്നാല്‍ നിര്‍മ്മാതാക്കള്‍ ഇത്തരം വാര്‍ത്തകളോട് ഇത് വരെ പ്രതികരിച്ചിട്ടില്ല.