സിനിമയെ സ്വപ്നം കാണുന്ന ഓരോരുത്തര്‍ക്കും ഒരു കഥ പറയാനുണ്ടാകും. ചാന്‍സ് ചോദിച്ച് നടന്ന കഥ. പഠിക്കുന്ന സമയത്ത് ക്ലാസ് കട്ട് ചെയ്ത് സിനിമ കാണാന്‍ പോയതിന് വീടിന് ചുരുമോടി അടികൊണ്ട് നടന്ന ഒരു ബാല്യത്തിന്റെ കഥ. അങ്ങനെയൊരു കഥ നവാഗത സംവിധായകന്‍ പ്രിന്‍സ് ജോയിക്കും പറയാനുണ്ട്. സണ്ണി വെയ്ന്‍ നായകനാകുന്ന പുതിയ ചിത്രത്തിലൂടെയാണ് പ്രിന്‍സ് സ്വതന്ത്ര സംവിധായകന്റെ കുപ്പായമണിയുന്നത്.
മിഥുന്‍ മാനുവല്‍ തോമസിന്റെ അലമാര എന്ന ചിത്രത്തിലും കരിങ്കുന്നം സിക്സസ് എന്ന ചിത്രത്തില്‍ ദീപു കരുണാകരന്റേയും അസിസ്റ്റന്റ് ആയിരുന്നു പ്രിന്‍സ്. മിഥുന്‍ ചേട്ടനോട് 'ആട് 'ന് മുന്നേ അവസരം ചോദിച്ചു തുടങ്ങിയിട്ട് "ആന്മരിയ" ക്ക് ശേഷം "അലമാര" യിലാണ് അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത്‘ എന്ന് പ്രിന്‍സ് തന്നെ പറയുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രിന്‍സ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്.
സണ്ണി വെയ്നെ നായകനാക്കി ഒരുക്കുന്ന തന്റെ ആദ്യ ചിത്രത്തെ കുറിച്ചുള്ള ആദ്യ അറിയിപ്പും പോസ്റ്ററും പുറത്തുവന്നിരുന്നു. ആദ്യ ലക്കം എന്ന് പറഞ്ഞാണ് പ്രിന്‍സ് തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത്. പുതുമയുള്ള ആശയമാണ് പോസ്റ്ററില്‍. ചിത്രത്തിന്റെ രണ്ടാം ലക്ഷം ഉടന്‍ തന്നെ പുറത്തിറക്കുമെന്ന് പ്രിന്‍സ് പറയുന്നു. ചിത്രത്തിന്റെ പേരും പോസ്റ്ററില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രിന്‍സിന്റെ ആദ്യത്തെ ഷോര്‍ട്ട് ഫിലിം ‘എട്ടുകാലി‘ ആയിരുന്നു. നിരവധി അവാര്‍ഡുകളാണ് ഈ ചിത്രം വാരിക്കൂട്ടിയത്. രണ്ടാമത്തെ ഷോര്‍ട്ട് ഫിലിമായ ‘ഞാന്‍ സിനിമാമോഹി‘യുടെ തിരക്കഥ ഒരുക്കിയ ജിഷ്ണു, അശ്വിന്‍ എന്നിവര്‍ ചേര്‍ന്ന് തന്നെയാണ് പുതിയ ചിത്രത്തിനും തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. പ്രിസം എന്റര്‍ടൈനറിന്റെ ബാനറിലൊരുങ്ങുന്ന ചിത്രത്തിന്റെ പേര് ഉടന്‍ പുറത്തുവിടും.
സിനിമയെ മോഹിച്ച്, സ്വപ്നം കണ്ട് നടക്കുന്ന ഒരുപാട് യുവാക്കള്‍ക്ക് പ്രചോദനമായിരിക്കും ഈ സിനിമയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. സിനിമയുടെ പേരെന്താണെന്നറിയാനുള്ള ആംക്ഷയില്‍ ഒരുപാട് പേര് മെസേജ് അയക്കാറുണ്ടെന്നും വിളിക്കാറുണ്ടെന്നും പ്രിന്‍സ് പോസ്റ്റില്‍ പറയുന്നു.
വിനീത് ശ്രീനിവാസന്‍ എന്ന വ്യക്തി തന്റെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം ചെറുതല്ലെന്നും പ്രിന്‍സ് പറയുന്നു. ലോകോത്തര ക്ളീഷേ ആയിരുന്ന "ഞാന്‍ സിനിമമോഹി" എന്ന ഷോര്‍ട്ട് ഫിലിമില്‍ ആ സ്വാധീനം തിരിച്ചറിയാന്‍ കഴിയുംമെന്നും പ്രിന്‍സ് വ്യക്തമാക്കുന്നു.