കാസനോവ ഹിന്ദിയില്‍, ആമിര്‍ഖാന്‍ തിരക്കഥ വായിക്കുന്നു
ശനി, 28 ജനുവരി 2012 (14:20 IST)
IFM
മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം ‘കാസനോവ’ പ്രദര്‍ശനം തുടരുകയാണ്. സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടിയിരിക്കുന്നത്. എന്നാല്‍ വമ്പന്‍ ഇനിഷ്യല്‍ കളക്ഷന്‍ നേടിയത് സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. ഈ സിനിമ മുതല്‍ മുടക്ക് തിരിച്ചുപിടിക്കുമോ എന്ന് സിനിമാ പണ്ഡിറ്റുകള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
അതേസമയം, വളരെ പ്രധാനപ്പെട്ട ഒരു വാര്‍ത്ത ലഭിച്ചിരിക്കുന്നു. കാസനോവ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണ്. റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ് സംവിധായകന്‍. ആമിര്‍ഖാന്‍ കാസനോവയുടെ തിരക്കഥ വായിക്കുന്നു. ആമിറിന് ഇഷ്ടപ്പെടുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.
ആമിര്‍ഖാനെ ലഭിച്ചില്ലെങ്കില്‍ ബോളിവുഡിലെ മറ്റൊരു വമ്പന്‍ താരം തന്നെ ചിത്രത്തിലെ നായകനാകും. സഞ്ജയ് - ബോബി തന്നെയാണ് ഹിന്ദിയിലും തിരക്കഥ രചിക്കുന്നത്. അര്‍ജന്‍റീനയും ബ്രസീലുമാണ് പ്രധാന ലൊക്കേഷനുകള്‍. ലൊക്കേഷന്‍ കാണാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഫെബ്രുവരി ആദ്യവാരം റോഷന്‍ ആന്‍ഡ്രൂസ് ജോഹന്നാസ്ബെര്‍ഗിലേക്ക് പോകുന്നുണ്ട്.
കേതന്‍ മേത്തയാണ് കാസനോവ ഹിന്ദിയില്‍ നിര്‍മ്മിക്കുന്നത്. മിര്‍ച്ച് മസാല, മംഗല്‍ പാണ്ഡേ തുടങ്ങിയ സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് കേതന്‍ മേത്ത. മാര്‍ച്ചില്‍ കാസനോവയുടെ ചിത്രീകരണം ആരംഭിക്കും.