കാത്തിരിപ്പിന് അവസാനമായി; അനുഷകയുടെയും പ്രഭാസിന്റെയും വിവാഹം 2018 മാര്‍ച്ചില്‍ ?

Webdunia
ചൊവ്വ, 30 മെയ് 2017 (11:46 IST)
ഗോസിപ്പുകള്‍ പറഞ്ഞു പരത്തി പല താരങ്ങളെയും കല്യാണം കഴിപ്പിക്കുന്നതാണ് പാപ്പരാസികളുടെ പതിവ്. ഇപ്പോള്‍ ഇതാ ബാഹുബലി പുറത്തിറങ്ങിയതിനു പിന്നാലെ അനുഷ്‌കയും പ്രഭാസും വിവാഹം കഴിക്കാന്‍ പോവുകയാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നു. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 2018 മാര്‍ച്ചിലായിരിക്കും പ്രഭാസിന്റെ വിവാഹമെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ അദ്ദേഹത്തിന്റെ ആ വധു അനുഷ്‌കയായിരിക്കുമോ ? എന്നാണ് എല്ലാവരും ചോദിക്കുന്നത്. 
 
ഒരു പ്രമുഖ വെബ് പോര്‍ട്ടലാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. അടുത്തിടെ പ്രഭാസ് ഒരു ജോത്സ്യനെ കാണാന്‍ പോയിരുന്നെന്നും തന്റെ കരിയറിനെക്കുറിച്ചും വിവാഹക്കാര്യത്തെകുറിച്ചും അറിയുന്നതിനായാണ് അത്തരമൊരു സന്ദര്‍ശനമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ വിവാഹത്തെക്കുറിച്ചുള്ള ഗോസിപ്പുകളുടെ പെരുമഴയായിരുന്നു. അതിന് ഇരയായതോ നടി അനുഷ്‌ക ഷെട്ടിയുമായിരുന്നു. 
 
ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ വിവാഹമുണ്ടാകുമെന്ന് അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നും വിശദീകരണം വന്നിരുന്നു. ഇതേ തുടര്‍ന്നാണ് സിനിമ പുറത്തിറങ്ങിയ ഉടനെ പാപ്പരാസികള്‍ പ്രഭാസിനെ പിന്തുടര്‍ന്നിരുന്നത്. പുതിയ സിനിമ സഹുവില്‍ അഭിനയിക്കാന്‍ അനുഷ്‌കക്ക് വേണ്ടി പ്രഭാസ് ബോളിവുഡിലെ പ്രമുഖ നടിയായ കത്രീന കൈഫിനെ വേണ്ടെന്ന് വെച്ചിരുന്നു. അതിനാല്‍ തന്നെ കഥകള്‍ക്ക് ഇനിയും അവസാനമാകുന്നുമില്ല. അതേസമയം വിവാഹത്തിന് വേണ്ടിയുള്ള ഒരുക്കത്തില്‍ തന്നെയാണ് അനുഷ്‌കയുമെന്നാണ് വിവരം.
Next Article