കസബ 10 കോടിയിലേക്ക്, പ്രേമത്തിന്‍റെ റെക്കോര്‍ഡ് വീഴുന്നു!

ബുധന്‍, 13 ജൂലൈ 2016 (16:29 IST)
നെഗറ്റീവ് പബ്ലിസിറ്റി മമ്മൂട്ടിയുടെ കസബയ്ക്ക് തുണയാകുകയാണ്. കളക്ഷനില്‍ പ്രേമത്തിന്‍റെ റെക്കോര്‍ഡ് തകര്‍ക്കാനുള്ള പ്രയാണമാണ് ഇപ്പോള്‍ കസബ നടത്തിക്കൊണ്ടിരിക്കുന്നത്. അഞ്ച് ദിവസം കൊണ്ട് 8.18 കോടിയാണ് ചിത്രത്തിന്‍റെ കേരളത്തിലെ കളക്ഷന്‍.
 
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായി കസബ മാറുകയാണ്. സിനിമയ്ക്കെതിരെ വലിയ നെഗറ്റീവ് പ്രചരണം ഒരുവശത്ത് നടക്കുന്നുണ്ട്. സിനിമ നിറയെ ദ്വയാര്‍ത്ഥ ഡയലോഗുകളും അശ്ലീല സംഭാഷണങ്ങളുമാണെന്നാണ് പ്രചരണം. എന്നാല്‍ ഈ പ്രചരണങ്ങളെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ടാണ് പ്രേക്ഷകര്‍ കസബ കാണാന്‍ തള്ളിക്കയറുന്നത്.
 
നിവിന്‍ പോളിയുടെ പ്രേമം ആദ്യ ഏഴ് ദിവസങ്ങള്‍ കൊണ്ട് 10 കോടി കളക്ഷന്‍ നേടിയിരുന്നു. ആ റെക്കോര്‍ഡ് കസബ മറികടക്കുമെന്നാണ് സൂചന.

വെബ്ദുനിയ വായിക്കുക