കരീന ‘ടോപ്പ്‌ലെസ്സ്’; സെയ്‌ഫിന്റെ ഹൃദയം തകര്‍ന്നു

ഞായര്‍, 27 സെപ്‌റ്റംബര്‍ 2009 (10:06 IST)
PRO
PRO
കരീന കപൂര്‍ ടോപ്പ്‌ലെസ്സായി, അതുകണ്ട സെയ്ഫ് അലിഖാന്റെ ഹൃദയം തകര്‍ന്നു. കരീന കപൂര്‍ ടോപ്പ്‌ലസ്സായാല്‍ സെയ്ഫ് അലിഖാന്റെ ഹൃദയം തകരുമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ കരീന ടോപ്പ്‌ലെസ്സായത് സിനിമയ്ക്ക് വേണ്ടിയാണ്. സെയ്ഫ് അലിഖാന്റെ ഹൃദയം തകര്‍ന്നതും സിനിമയ്ക്കായി തന്നെ. റെന്‍സില്‍ ഡിസെല്‍‌വ സംവിധാനം ചെയ്ത് കരന്‍ ജോഹര്‍ നിര്‍മിക്കുന്ന ‘കുര്‍ബാന്‍’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് കരീന ടോപ്പ്‌ലെസ്സാവുന്നത്.

കുബേറിന്റെ പുറത്തുവന്ന പോസ്റ്ററുകളിലാണ് നെഞ്ചില്‍ മുറിവേറ്റ് നില്‍‌ക്കുന്ന സെയ്ഫ് അലിഖാന്റെ മുന്നില്‍ ടോപ്പ്‌ലെസ്സായി നില്‍ക്കുന്ന കരീനാ കപൂറിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഭീകരതയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു പ്രണയകഥയാണ് കുബേറിന് അടിസ്ഥാനം. ആദ്യമായാണ് കരീന ടോപ്പ്‌ലെസ്സായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ പ്രധാന ആകര്‍ഷണവും ഇതുതന്നെയാകും എന്ന് കരുതുന്നു.

നായകന്‍ സെയ്ഫും നായിക കരീനയും തന്നെ. വില്ലനായി വരുന്നത് ഓം‌പുരിയാണ്. ഒരു മുസ്ലീം ഭീകരവാദിയായിട്ടാണ് ഓം‌പുരി ഇതില്‍ അഭിനയിക്കുക. ഒപ്പം വിവേക് ഓബ്രോയിയും ദിയ മിര്‍സയും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്.

‘ചില പ്രണയകഥകള്‍ രക്തം പുരണ്ടവയാണ്’ എന്നാണ് സിനിമയുടെ ടാഗ്‌ലൈന്‍. പ്രണയവും ആക്ഷനും ഇടകലര്‍ത്തിയ മികച്ചൊരു കൊമേര്‍സ്യലാണ് പുതുമുഖ സംവിധായകന്‍ റെന്‍സില്‍ ഡിസെല്‍‌വയുടെ ലക്‌ഷ്യം. നവംബര്‍ ഇരുപത്തിയേഴാം തീയതി കുര്‍ബാന്‍ റിലീസ് ആകും എന്നറിയുന്നു.

വെബ്ദുനിയ വായിക്കുക