കരണ്‍ ജോഹര്‍ ചിത്രത്തില്‍ ഷാരുഖിന്‍റെ മകന്‍ നായകന്‍!

ബുധന്‍, 30 ഡിസം‌ബര്‍ 2015 (14:21 IST)
ഷാരുഖ് ഖാന്‍റെ മികച്ച സിനിമകളില്‍ പലതും കരണ്‍ ജോഹറിന്‍റെ സംവിധാനത്തില്‍ പിറന്നതാണ്. ആ ചിത്രങ്ങളൊക്കെ ബോക്സോഫീസില്‍ വമ്പന്‍ ഹിറ്റുകളായിട്ടുമുണ്ട്.
 
ഇനി ഷാരുഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍റെ കാലമാണ്. ആര്യന്‍ ഖാനെ നായകനാക്കി സിനിമ ചെയ്യാന്‍ പല പ്രമുഖ സംവിധായകരും ഷാരുഖിനെ സമീപിച്ചതാണ്. എന്നാല്‍ അതൊന്നും സാധ്യമായില്ല.
 
ഒടുവില്‍ ആര്യനെ സിനിമയില്‍ ലോഞ്ച് ചെയ്യാന്‍ ഭാഗ്യമുണ്ടായിരിക്കുന്നത് കരണ്‍ ജോഹറിനുതന്നെ. ഇക്കാര്യം കരണ്‍ തന്നെയാണ് സൂചിപ്പിച്ചത്.
 
പ്രൊജക്ടിന്‍റെ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. കാത്തിരിക്കാം.

വെബ്ദുനിയ വായിക്കുക